തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. സിപിഐ എക്സിക്യുട്ടീവ് യോഗത്തിലാണ് സിപിഐ നേതാക്കള്‍ പിണറായിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.പിണറായി മുണ്ടുടുത്ത മോദിയാണെന്ന് സത്യന് മൊകേരി പറഞ്ഞു.
മുഖ്യമന്ത്രിക്കും സിപിഐഎം മന്ത്രിമാര്‍ക്കുമിടയില്‍ ഏകോപനമില്ലെന്ന് പറഞ്ഞ സിപിഐ നേതാക്കള്‍ സിപിഐയുടെ വകുപ്പുകളില്‍ സിപിഐഎം കൈ കടത്തേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.സിപിഐഎം കൈയ്യേറിയ ഭൂമികള്‍ക്ക് ചുളുവില്‍ പട്ടയം നല്‍കാനാവില്ലെന്ന് യോഗത്തില്‍ സിപിഐ വ്യക്തമാക്കി. മുന്നണി ഭരണമാകുമ്പോള്‍ സിപിഐഎമ്മിന് മുന്നില്‍ മുട്ട് മടക്കേണ്ട കാര്യമില്ലെന്നും സിപിഐ പറഞ്ഞു. മന്ത്രി എകെ ബാലനെതിരെയും സിപിഐ എക്സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
