സംസ്ഥാനത്തെ ഏഴര ലക്ഷം ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (യു.ഐ.ഡി) നല്കുന്ന നടപടിയില്‍ ആദ്യഘട്ടത്തില്‍ ഒരുലക്ഷം പേര്‍ക്ക് ലഭ്യമാക്കുമെന്ന് ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂരില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണ പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെവിടെയും ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും ഈ ഐ.ഡി കാര്‍ഡ്. കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി താമസിയാതെ ആരംഭിക്കും. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പേരെയാണ് ഉള്‍പ്പെടുത്തുക. തുടര്‍ന്ന് മുഴുവന്‍ പേരിലേക്കും വ്യാപിപ്പിക്കും. കാതോരം പദ്ധതിയില്‍ കുട്ടികളുടെ ശ്രവണ വെകല്യം നേരത്തേ കണ്ടത്തൊന്‍ 1000 ഭിന്നശേഷി ജനസംഖ്യക്ക് ഒന്ന് എന്ന രീതിയില്‍ 28 ഏര്‍ളി ഡിറ്റക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും.
