സിനിമാ സമരത്തില്‍ രൂക്ഷപ്രതികരണവുമായി നടന് മണിയന്‍പിള്ള രാജു. മലയാളസിനിമകളെ ഒഴിവാക്കി മറ്റ് ഭാഷാസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ നടന്മാരുടെ ഫാന്സ്അസോസിയേഷനുകള് രംഗത്ത് വരണമെന്ന് രാജു പറഞ്ഞു.തമിഴ്നാട്ടിലായിരുന്നെങ്കില്‍ തീയറ്ററുടമകള്‍ ഇതിന് ധൈര്യപ്പെടുമായിരുന്നോ. അംഗീകരിക്കാനാകാത്ത നടപടിയാണിതെന്നും മണിയന്‍പിള്ള കോതമംഗലത്ത് പറഞ്ഞു. ജയറാം ഫാന്‍സ് പ്രസിദ്ധീകരിച്ച കലണ്ടര്‍ കലണ്ടര്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം.
