Home » ഇൻ ഫോക്കസ് » തിയറ്ററുകളിലെ ഇതരഭാഷാ ചിത്രങ്ങള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്

തിയറ്ററുകളിലെ ഇതരഭാഷാ ചിത്രങ്ങള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്

സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയ തിയറ്റര്‍ സമരത്തിനിടെ ഇതരഭാഷാ ചിത്രങ്ങള്‍ തടയുമെന്ന പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്. മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ മറ്റുസിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.
സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെലുണ്ടാകാത്ത സാഹചര്യത്തില്‍ ഫെഡറേഷന് കീഴിലുള്ള കേരളത്തിലെ എ ക്ലാസ് തിയറ്ററുകള്‍ അടച്ചിടാനുളള നീക്കമാണെന്ന് ഫെഡറേഷന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. അതെസമയം വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളും തിയറ്റര്‍ ഉടമകളും. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ഇതരഭാഷാ ചിത്രങ്ങള്‍ തടയുമെന്ന പ്രഖ്യാപനവുമായി എത്തുന്നതും.

Leave a Reply