Home » നമ്മുടെ കോഴിക്കോട് » കരിപ്പൂരിലെ ഹജ്ജ് സേവനങ്ങള്‍ ഈ വര്‍ഷം തന്നെ പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തിനെ സമീപിക്കും: സംസ്ഥാന ഹജ്ജ് കമ്മറ്റി
TOPSHOTS Muslim pilgrims perform the final walk (Tawaf al-Wadaa) around the Kaaba at the Grand Mosque in the Saudi holy city of Mecca on November 30, 2009. The annual Muslim hajj pilgrimage to Mecca wound up without the feared mass outbreak of swine flu, Saudi authorities said, reporting a total of five deaths and 73 proven cases. AFP PHOTO/MAHMUD HAMS (Photo credit should read MAHMUD HAMS/AFP/Getty Images)

കരിപ്പൂരിലെ ഹജ്ജ് സേവനങ്ങള്‍ ഈ വര്‍ഷം തന്നെ പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തിനെ സമീപിക്കും: സംസ്ഥാന ഹജ്ജ് കമ്മറ്റി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും താല്ക്കാലികമായി നെടുമ്പാശ്ശേരി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് പുനഃ സ്ഥാപിക്കണമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ഹജ്ജ് മന്ത്രി കെ.ടി.ജലീല്‍ വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരെ കാണും. കരിപ്പൂരില്‍ എംബാര്‍ക്കേഷന്‍ പോയന്‍റ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.എന്നാല്‍ ഓപ്പറേഷന്‍ എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റിയ്ക്ക് പൂര്‍ണ്ണമായും തീരുമാനമെടുക്കാനുള്ള അധികാരമില്ല, ഹജ്ജ് സേവനങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണെന്നും കരിപ്പൂരില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഹജ്ജ് അപേക്ഷാഫോം വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നുകൊണ്ടിരുന്ന റണ്‍വേ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രണ്ട് വര്‍ഷം മുന്‍പ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്‍റ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റിയത്.

റണ്‍വേയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഹജ്ജ് തീര്‍ത്ഥാടകരില്‍ കൂടുതല്‍ മലബാര്‍ മേഖലയില്‍ നിന്നുള്ളവരായതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാര്‍ കരിപ്പൂര്‍ ഹജ്ജ് സേവനങ്ങള്‍ ഈ വര്‍ഷം തന്നെ തിരിച്ചുകൊണ്ടു വരാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ് സംസ്ഥാന കമ്മറ്റിയുടെ പുനരുദ്ധാരണ വെബ്‌സൈറ്റ് ചടങ്ങില്‍ മന്ത്രി പുറത്തിറക്കി. അധികൃതരുടെ നിഗമനപ്രകാരംസംസ്ഥാനത്തുനിന്നും ചുറ്റിലുമായി ഇത്തവണ 70,000 ത്തിലധികം ഹജ്ജ് തീര്‍ത്ഥാടകര്‍ ഉണ്ടാകും.അതില്‍ നിന്നും 11,000 തീര്‍ത്ഥാടകരെ തിരഞ്ഞെടുത്ത് നല്‍കും.
സംസ്ഥാനത്തെ 14 കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്‍ ഓഫീസ്, കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് സെന്‍റ്ര്‍,എന്നിവിടങ്ങളില്‍ നിന്നും ഹജ്ജ് വളണ്ടിയര്‍മാരില്‍ നിന്നും അപേക്ഷാ ഫോമുകള്‍ ലഭ്യമാണ്.2016 ല്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ 76,417 അപേക്ഷകളാണ് ലഭിച്ചത്.ആകെയുള്ള 8317 അപേക്ഷയില്‍ നിന്നും അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി പിന്തള്ളപ്പെടുന്നവര്‍, 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, സംവരണ വിഭാഗത്തില്‍പ്പെട്ട 1626 പേര്‍ എന്നിവരെ സംവരണം ചെയ്ത സീറ്റുകളിലേക്ക് നേരിട്ട് തിരഞ്ഞെടുക്കുകയാണ് ചെയ്യുക.

Leave a Reply