Home » ഇൻ ഫോക്കസ് » ആരാധകര്‍ക്ക് മാത്രമായി സിനിമയെടുത്താല്‍ അത് നന്നാവില്ല മോഹന്‍ലാല്‍

ആരാധകര്‍ക്ക് മാത്രമായി സിനിമയെടുത്താല്‍ അത് നന്നാവില്ല മോഹന്‍ലാല്‍

പുതുവര്‍ഷത്തിലെ തീരുമാനങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും ദേശീയ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

ആരാധകര്‍ക്ക് മാത്രമായി സിനിമയെടുത്താല്‍ അത് നന്നാവില്ലെന്നാണ് എന്റെ പക്ഷം. ആരാധകര്‍ മാത്രമല്ലല്ലോ സിനിമകള്‍ കാണേണ്ടത്
ഞാന്‍ ഇന്നേവരെ അങ്ങനെ ചെയ്തിട്ടില്ല. പക്ഷേ എന്റെ തിരക്കഥാകൃത്തുക്കളും സംവിധായകരും അത് ചെയ്തിട്ടുണ്ടാവാം. എന്റെ കഥാപാത്രങ്ങളുടെ മീശപിരിയ്ക്കലും ‘പോ മോനേ ദിനേശാ’ പോലുള്ള സംഭാഷണങ്ങളുമൊക്കെ പോലെ ചിലത് ആരാധകരെ ലക്ഷ്യം വെച്ച് അവര്‍ ചേര്‍ത്തിട്ടുണ്ടാവാം. പക്ഷേ വ്യക്തിപരമായി പറഞ്ഞാല്‍ ആരാധകരെ തൃപ്തിപ്പെടുത്താനായി ഒരു സീന്‍ എഴുതിച്ചേര്‍ക്കാന്‍ ഞാന്‍ ഇന്നേവരെ ആരോടും പറഞ്ഞിട്ടില്ല. മലയാളത്തില്‍ ആ ട്രന്‍ഡ് ഇപ്പോള്‍ അവശേഷിക്കുന്നില്ലെന്നാണ് എന്റെ വിശ്വാസം. തമിഴിലേക്കൊക്കെ നോക്കിയാല്‍ ഇപ്പോഴും അത് കാണാം. ഇപ്പോള്‍, വിജയ് സിനിമകളുടെ കാര്യമെടുക്കാം. ഒരു മാസ് ഇന്‍ട്രൊ സീനും ഡാന്‍സുമൊക്കെ നിര്‍ബന്ധമാണ് അവിടെ. ഇതൊന്നുമില്ലെങ്കില്‍ ആരാധകര്‍ നിരാശരാവും. പക്ഷേ ഭാഗ്യവശാല്‍ നമ്മുടെ പ്രേക്ഷകര്‍ക്ക് അത് ആവശ്യമില്ല. ആരാധകര്‍ക്ക് മാത്രമായി സിനിമയെടുത്താല്‍ ആരാധകര്‍ മാത്രമല്ലല്ലോ സിനിമകള്‍ കാണേണ്ടത്, എല്ലാത്തരം പ്രേക്ഷകരുമല്ലേ? നമ്മള്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്നവരാണ് ആരാധകര്‍. അവര്‍ ഇഷ്ടപ്പെടുന്നത് മാത്രം ചെയ്യുമ്പോള്‍ നമ്മള്‍ അവരുടെ ആരാധകരായി മാറുന്നു.

ആളുകള്‍ക്കറിയാം ഞാന്‍ അന്ധനോ, അമാനുഷിക ശക്തിയോ ഉള്ളവനല്ലെന്ന്. എന്നിട്ടും ഒപ്പം, പുലിമുരുകന്‍ എന്നീ സിനിമകളിലെ എന്റെ കഥാപാത്രത്തെ അവര്‍ വിശ്വസിക്കുന്നു. അവരുടെ വിശ്വാസമാണു എന്റെ ശക്തി. അതു നഷ്ടമായാല്‍ ഈ കടപൂട്ടി ഞാന്‍ വേറെ എന്തെങ്കിലും പണിക്കു പോകേണ്ടിവരും. അഭിനയത്തില്‍ ആവര്‍ത്തനം സംഭവിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷേ അതു കഥാപാത്രങ്ങളെ ആശ്രയിച്ചിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു

Leave a Reply