Home » ഇൻ ഫോക്കസ് » ആരൊക്കെ ഈ കസേരയിൽ നിന്നും ഇനിയും തെറിക്കാൻ കിടക്കുന്നു അത്‌ കൊണ്ട്‌ ഡയറിയിലൊന്നും വലിയ കാര്യമില്ലെന്നറിയുക: ജോയ് മാത്യു

ആരൊക്കെ ഈ കസേരയിൽ നിന്നും ഇനിയും തെറിക്കാൻ കിടക്കുന്നു അത്‌ കൊണ്ട്‌ ഡയറിയിലൊന്നും വലിയ കാര്യമില്ലെന്നറിയുക: ജോയ് മാത്യു

പുതു വർഷ ഡയറി മാറ്റിയടിക്കുന്ന വിഷയത്തിൽ പ്രതികരണവുമായി സിനിമ പ്രവർത്തകൻ ജോയ് മാത്യു തന്റെ ഫേസ്ബുക്കിലാണ് പ്രതികരണം വെളിപ്പെടുത്തിയത് ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണ്ണ രൂപംചുവടെ

രാഷ്ട്രീയം ഒരു ജോലിയായി കൊണ്ടുനടക്കുന്നവർക്ക്‌ കക്ഷത്തിൽ വെച്ച്‌ നടക്കാനും താൻ ഭരിക്കുന്ന പാർട്ടിയുടെ ആളാണെന്ന് നടിക്കാനുമല്ലാതെ സർക്കാർ ഡയറികൊണ്ടുള്ള പ്രയോജനം എന്താണു? എന്നാലും നമ്മൾ ഡയറികൾ അച്ചടിക്കും-ഇപ്പോഴിതാ ഡയറിയിൽ തങ്ങളുടെ പേരുകൾ അച്ചടിച്ചത്‌ സ്‌ഥാനം തെറ്റിച്ചുവന്നതിൽ മനം നൊന്ത മന്ത്രിമാർ അച്ചടിച്ചുകഴിഞ്ഞ നാൽപ്പതിനായിരത്തിലധികം ഡയറികൾ നശിപ്പിക്കുവാനൊരുബെടുന്നത്രെ
-ഒരു ഡയറി അച്ചടിക്കാൻ 185 രൂപ ചിലവുവരുമെന്നും നാൽപ്പതിനായിരം ഡയറി അച്ചടിച്ച്‌ വിതരണം ചെയ്യാൻ ഏകദേശം ഒരു കോടി രൂപയോളം വരുമെന്നുമാണറിയുന്നത്‌-ജനങ്ങളുടെ നികുതിപ്പണമെടുത്ത്‌ സ്വന്തം പേർ അച്ചടിപ്പിക്കുന്ന ഡയറി തന്നെ ഒരു പാഴ്ചിലവല്ലേ? നാടിനുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങളാലാണു മന്ത്രിമാരുടെ പേരുകൾ ജനങ്ങൾ മനസ്സിൽ എഴുതപ്പേടുക അല്ലാതെ പാറ്റയും ചിതലും തിന്നുതീർക്കുന്ന ഡയറിലെ പേരിലല്ലകാര്യമെന്ന് ഇവർ എന്നാണു മനസ്സിലാക്കുക-അച്ചടിച്ച ഡയറികൾ നശിപ്പിക്കുന്നതിനു പകരം നിർദ്ധനരായ കുട്ടികൾക്ക്‌ നോട്ടെഴുതാനെങ്കിലും കൊടുക്കുവാനപേക്ഷ-
മന്ത്രിമാർ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടി :മന്ത്രിക്കസേര ശ്വാശതമായ ഒന്നല്ല എന്ന് ഇടക്കൊക്കെ ഓർക്കുന്നത്‌ നല്ലതാണു (ഉദാഹരണം വേണ്ടല്ലോ)-ആരൊക്കെ ഈ കസേരയിൽ നിന്നും ഇനിയും തെറിക്കാൻ കിടക്കുന്നു !
അത്‌ കൊണ്ട്‌ ഡയറിയിലൊന്നും വലിയ കാര്യമില്ലെന്നറിയുക

Leave a Reply