Home » ന്യൂസ് & വ്യൂസ് » മൊബൈല്‍ ആപ്ലിക്കേഷനുമായി ഇടതു സര്‍ക്കാരും

മൊബൈല്‍ ആപ്ലിക്കേഷനുമായി ഇടതു സര്‍ക്കാരും

മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഇടതു സര്‍ക്കാരിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. നൂറിലധികം സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍തുമ്പിലെത്തിക്കാന്‍ പുത്തന്‍ ആപ്പ് തയ്യാറാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഐടി മിഷനുമായി ചേര്‍ന്ന് തുടങ്ങാനിരിക്കുന്ന മൊബൈല്‍ ആപ്പിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ ജനങ്ങള്‍ക്കും അവസരമുണ്ട്.

അക്ഷയ കേന്ദ്രങ്ങളിലൂടെയും ജനകീയ സേവന കേന്ദ്രമായ ഫ്രണ്ട്‌സിലൂടെയും ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും ആപ്പിലും ഉണ്ടാകും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ചു പണം കൈമാറാന്‍ കഴിയും.
കെഎസ്ഇബി, ജല അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ് റജിസ്‌ട്രേഷന്‍ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലേക്കുള്ള ബില്ലുകളും ഫീസുകളും മൊബൈലിലൂടെ അടയ്ക്കാനാകും
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങളുടെയും എല്ലാ സേവനങ്ങളും ഈ ആപ്പിലൂടെ ലഭ്യമാകും.

Leave a Reply