71 മത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യാന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് പൂര്‍ത്തിയായി. ദക്ഷിണ മേഖലാ യോഗ്യതാമത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും.
ആദ്യ മത്സരം കേരളവും പുതുച്ചേരിയും തമ്മിലാണ്.നേരത്തെ 2005 നവംബറിലായിരുന്നു സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് കോഴിക്കോട് അതിഥേയത്വം വഹിച്ചത്. കേരളം, കര്‍ണാടക, ആന്ധ്ര, പുതുച്ചേരി ടീമുകള്‍ എ ഗ്രൂപ്പിലും തമിഴ്നാട്, സര്‍വിസസ്, തെലുങ്കാന, ലക്ഷദ്വീപ് ടീമുകള്‍ ബി ഗ്രൂപ്പിലുമാണ് കളിക്കളത്തിലിറങ്ങുന്നത് . ഉച്ചക്ക് 2.30നും വൈകിട്ട് 4.30നുമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു.
മത്സരത്തിനെത്തു ടീമുകള്‍ക്ക് പരിശീലനം നടത്തുന്നതിനായി ജില്ലയിലെ വിവിധ ഗ്രൗണ്ടുകളും സറ്റേഡിയങ്ങളും നല്‍കിയിട്ടുണ്ട്. കാണികള്‍ക്ക് സൗജന്യപ്രവേശനമാണ് അനുവദിച്ചിട്ടുള്ളത്….