Home » നമ്മുടെ കോഴിക്കോട് » ഉത്സവം 2017 നാളെ മുതല്‍ 11 വരെ സരോവരം ബയോപാര്‍ക്കില്‍

ഉത്സവം 2017 നാളെ മുതല്‍ 11 വരെ സരോവരം ബയോപാര്‍ക്കില്‍

ഉത്സവം 2017 പരിപാടിയുടെ ഭാഗമായി സരോവരം ബയോപാര്‍ക്കില്‍ നാളെ മുതല്‍ 11 വരെ കേരളത്തിലെ തനതു കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിപാടി നടത്തുന്നു.വിനോദ സഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി പരിപാടി നടത്തുന്നത്. വിവിധ ജില്ലകളിലെ പ്രഗല്‍ഭരായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന തെയ്യം, പടയണി, കാക്കാരശ്ശിനാടകം , നങ്ങ്യാര്‍കളി, നാടന്‍പാട്ടുകള്‍ എന്നീ നാടന്‍കലകളുടെ അവതരണം ഉണ്ടാകും. ദിവസവും വൈകിട്ട് അഞ്ച് മുതല്‍ എട്ടു വരെയാണു പരിപാടികള്‍.നാളെ വൈകിട്ട് അഞ്ചിനു സരോവരം ബയോപാര്‍ക്കില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും.

ഉദ്ഘാടന ദിവസം ഉദിനൂര്‍ സെന്‍ട്രല്‍ യൂനിറ്റി അവതരിപ്പിക്കുന്ന വട്ടപ്പാട്ട്, ഒപ്പന, സരിത് ബാബു അവതരിപ്പിക്കുന്ന തെയ്യം എന്നിവ അരങ്ങേറും. ആറിനു കാക്കാരശ്ശി നാടകം, പൂരക്കളി, ഏഴിനു ചവിട്ടുനാടകം, കുറത്തിയാട്ടം, എട്ടിനു കരിന്തലക്കൂട്ടത്തിന്റെ നാടന്‍പാട്ട്, കേതരാട്ടം, ഒന്‍പതിന് വേലകളി, കണ്യാര്‍കളി, പത്തിന് തിറയാട്ടം, ആദിവാസി കലകള്‍, 11നു മംഗലംകളി, നോക്കുപാവക്കളി എന്നിവയാണ് പരിപാടികള്‍.

Leave a Reply