നാദാപുരം: സിപിഐഎം സ്തൂപത്തില്‍ പച്ച പെയിന്റടിച്ച് മുസ്ലിംലീഗ് കൊടി നാട്ടിയതില്‍ പ്രതിഷേധിച്ച് നാദപുരം വാണിമേലില്‍ ഹര്‍ത്താല്‍. സിപിഐഎം പ്രാദേശിക നേതൃത്ത്വമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ലീഗ് സിപിഐഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് നാദപുരം.
