Home » ഇൻ ഫോക്കസ് » സുപ്രീംകോടതി വിധി ലീഗിന്റെ ‘മുസ്ലിം’ പേരിന് ബാധകമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സുപ്രീംകോടതി വിധി ലീഗിന്റെ ‘മുസ്ലിം’ പേരിന് ബാധകമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മതമോ ജാതിയോ ഉപയോഗിച്ച് വോട്ടുതേടരുതെന്നുളള സുപ്രീംകോടതി വിധി മുസ്ലിംലീഗിന്റെ പേരിന് ബാധകമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാതി,മതം,വംശം,ഭാഷ എന്നിവ ഉപയോഗിക്കരുതെന്നാണ് കോടതി വിധി. സുപ്രീംകോടതി വിധി മുസ്ലിംലീഗിന് ബാധകമല്ല. മതത്തിന്റെ പേരില്‍ പാര്‍ട്ടികളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പുകളില്‍ മതത്തെ ഉപയോഗിക്കുന്നത് വിലക്കി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയുടെ വിധിയുണ്ടായത്. മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരില്‍ രാഷ്ട്രീയക്കാര്‍ വോട്ടുപിടിക്കരുതെന്നും ഭാഷയുടെയോ സമുദായത്തിന്റെയോ പേരിലുളള പ്രചാരണങ്ങള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.മതത്തിന്റെയും ജാതിയുടെയും പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും എതിര്‍ സ്ഥാനാര്‍ത്ഥികളെ ആക്ഷേപിക്കുന്നതും കുറ്റകരമായിരിക്കും. അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാനും ഇതുവഴി സാധിക്കുമെന്നും സുപ്രീംകോടതി വിശദമാക്കിയിരുന്നു.

Leave a Reply