തെയ്യം കാണാന്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പ്രദേശത്ത് എത്തിയ അഞ്ചംഗ യാത്രാ സംഘത്തെ മുപ്പതോളം ആര് എസ് എസ് ഗുണ്ടകള്‍ അക്രമിച്ചു. കോഴിക്കോട് സ്വദേശി രാഹുല്‍ മുല്ലേരി പാലക്കാട് സ്വദേശിനിയും മാധ്യമ വിദ്യാര്‍ത്ഥിയുമായ ശ്രീലക്ഷ്മി തിരുവനന്തപുരം സ്വദേശി ജെഫ്രിന്‍ ജെറാള്‍ഡ് കാസര്‍ഗോഡ് സ്വദേശി നവജിത് എന്നിവരെയാണ് വൈകീട്ട് എട്ടു മണിയോടു കൂടി മുപ്പതംഗ ആര് എസ് എസ് ഗുണ്ടകള്‍ ആക്രമിച്ചത്. ചുവന്ന മുണ്ട് ധരിച്ച് ആര് എസ് എസ് ഗ്രാമത്തില്‍ പ്രവേശിച്ചു എന്നും പറഞ്ഞായിരുന്നു അക്രമം.
എട്ടു മണിക്ക് നടന്ന സംഭവം പുറത്തു മാധ്യമങ്ങളെയോ പോലീസിനെയോ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകളോളം സംഘത്തെ ആര് എസ് എസ് ഗുണ്ടകള്‍ തടവിലാക്കുകയും ഉണ്ടായി.ഇത്രയും സമയം വിഷയം പുറത്തു പറയാന്‍ കഴിയാതിരുന്നതും ഈ കാരണത്താലാണ്.ജെഫ്രിന്‍ ജെറാള്‍ഡിനു വാരിയെല്ലിനും കൈക്കും ചതവുണ്ട്, കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ അഡ്മിറ്റാണ്.
നവജിതിന്റെ അമ്മയ്ക്ക് മരുന്ന് കൊടുക്കാന്‍ പോകുമ്പോള്‍ മുപ്പതോളം വരുന്ന ബിജെപി അനുഭാവികള്‍ ചേര്‍ന്ന് എന്നെ മര്‍ദിക്കുകയായിരുന്നു. ചുവന്ന മുണ്ടും കറുത്ത ഷര്‍ട്ടുമിട്ട എന്നെ അവര്‍ കുനിച്ചു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഊരെടാ നിന്റെ മുണ്ട് എന്നാക്രോശിച്ചായിരുന്നു മര്‍ദ്ദനം. എന്നെ തല്ലുന്നത് തടയാന്‍ വന്ന സുഹൃത്തുക്കളെയും അവര്‍ തല്ലി. നവജിത്തിന്റെ അമ്മയെ തള്ളിയിടുകയും ചെയ്തു. ജെഫ്രിന്‍ പറയുന്നു