Home » നമ്മുടെ കോഴിക്കോട് » വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കടലുണ്ടി ഒരുങ്ങുന്നു

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കടലുണ്ടി ഒരുങ്ങുന്നു

കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് സുസ്ഥിര വിനോദസഞ്ചാരകേന്ദ്രമാക്കാന്‍ സര്‍ക്കാറിന്റെ പച്ചക്കൊടി. കമ്യൂണിറ്റി റിസര്‍വ് മാനേജ്‌മെന്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.

ടൂറിസം മന്ത്രി വി. രാജുവും സംഘവും കടലുണ്ടി – വള്ളിക്കുന്ന് നദീമുഖപ്രദേശങ്ങളും കണ്ടല്‍ക്കാടുകളും സന്ദര്‍ശിക്കാന്‍വെള്ളിയാഴ്ച കടലുണ്ടിയില്‍എത്തും.
ചാലിയത്തെ യുദ്ധക്കപ്പല്‍ രൂപകല്പനാകേന്ദ്രമായ ‘നിര്‍ദേശ് ‘ കമ്യൂണിറ്റി റിസര്‍വില്‍ നടത്തിയ ഗവേഷണ പഠനറിപ്പോട്ടും മന്ത്രി വിലയിരുത്തും. സംസ്ഥാന സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തിന്റെയും മറ്റ് ഏജന്‍സികളുടെയും സാമ്പത്തിക സഹകരണത്തോടെയാണ് ടൂറിസം പദ്ധതി നടപ്പാക്കുക.
കണ്ടല്‍ക്കാടുകളും ചരിത്രപൈതൃകങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘കടലുണ്ടി ടൂറിസം ഐലന്‍ഡ് ‘ പദ്ധതി റിപ്പോര്‍ട്ട് ടൂറിസം വകുപ്പിന് സമര്‍പ്പിക്കാന്‍കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതിയോഗം തീരുമാനിച്ചു.

വനംവകുപ്പ് അഡീഷണല്‍പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ചീഫ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപുകുമാറും കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് മാനേജ്‌മെന്റ് കമ്മിറ്റിയുമായും നിര്‍ദിഷ്ട ടൂറിസം പദ്ധതി അവലോകനം ചെയ്യും. ചാലിയം ജങ്കാര്‍ജെട്ടി, പുലിമുട്ട്, മുല്ലമേല്‍കടല്‍ക്കര, കടലുണ്ടി നദിയോടു ചേര്‍ന്നുള്ള പ്രകൃതിദത്ത വഴികള്‍, വാഴക്കടവ് സൗന്ദര്യവത്കരണം തുടങ്ങിയവയാണ് ‘കടലുണ്ടി ടൂറിസം ഐലന്‍ഡില്‍ ‘ വരുന്ന ആദ്യഘട്ടപദ്ധതി.

വ്യാഴാഴ്ച ‘വനശ്രീ’യില്‍ കമ്യൂണിറ്റി റിസര്‍വ് മാനേജ്‌മെന്റിന്റെ പുനഃസംഘടിപ്പിക്കപ്പെട്ട സമിതിഗയോഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ചീഫ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാറിന്റെ സാന്നിധ്യത്തില്‍ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ചര്‍ച്ച ചെയ്തു. അനില്‍മാരാത്ത്, ശിവശങ്കരന്‍, പി. ശശിധരന്‍,പി. ശിവദാസന്‍, വി. നിസാര്‍ കുന്നുമ്മല്‍, വി. സിദ്ദിക്ക്, റെയ്ഞ്ച് ഓഫീസര്‍ കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply