Home » നമ്മുടെ കോഴിക്കോട് » ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്യും

ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്യും

അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും ദുരന്തങ്ങളുണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ ആധുനിക സംവിധാനങ്ങളോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ പുതുക്കി നിര്‍മ്മിച്ച കളക്ടറേറ്റിലെ ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.

പുതുതായി അനുവദിച്ച ഉപകരണങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. നവീകരിച്ച ലോഗന്‍ ലൈബ്രറി എക്‌സൈസ്-തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.

എം.എല്‍.എമാരായ എം.കെ. മുനീര്‍, അഡ്വ. പി.ടി.എ റഹിം, ജോര്‍ജ് എം. തോമസ്, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുല്ല, ഇ.കെ. വിജയന്‍, സി.കെ. നാണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത്, എ.ഡി.എം ടി. ജനില്‍ കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ബി. അബ്ദുന്നാസര്‍, റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി സുരേഷ് എം.എം എന്നിവര്‍ സംസാരിക്കും.

Leave a Reply