കോഴിക്കോട്ടെ ഒരു പറ്റം വിദ്യാർത്ഥികളാണ് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ക്യാമ്പസ് ജീവിതത്തെ മഴ എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ തുറന്നുകാട്ടുന്നത്. വിദ്യാർത്ഥി ജീവിതത്തിലെ പ്രണയവും രാഷ്ട്രീയവും ഒരിക്കലെങ്കിലും അനുഭവിച്ചവർക്ക് ഈ മഴ ഒരിക്കലും അന്യമല്ല. ഋഷിയും ശ്രീലക്ഷ്മിയുമാണ് അഭിനേതാക്കൾ നന്ദുവിന്റെ വരികൾക്ക് അശ്വിന് ഈണം പകർന്ന മഴക്ക് ഗുരുവായൂരപ്പൻ കോളേജിന്റെ ദൃശ്യ ഭംഗി ക്യാമറയിലൂടെ പകർന്നു നൽകിയതും എഡിറ്റിംഗ് നിർവഹിച്ചതും മിലൻ ആണ്. ക്രൂകാറ്റ് പ്രൊഡക്ഷൻ നിർവഹിച്ച ‘മഴ’ ജനുവരി മാസത്തോടെ പുറത്തിറക്കാനാണ് അണിയറക്കാരുടെ പരിശ്രമം.
