Home » നമ്മുടെ കോഴിക്കോട് » കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച്ച റണ്‍വേ പരിശോധന

കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച്ച റണ്‍വേ പരിശോധന

കരിപ്പൂരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുളള റണ്‍വേ പരിശോധിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), എയര്‍പോര്‍ട്ട് അഥോറിറ്റി ദില്ലി കേന്ദ്രകാര്യലയ പ്രതി നിധികള്‍ എന്നിവര്‍ ഒന്‍പതിനു കരിപ്പൂരിലെത്തും.

2015 മേയ് മുതലാണ് വലിയ വിമാനങ്ങള്‍ റണ്‍വേ റീകാര്‍പ്പറ്റിംഗിന്റെ പേരില്‍ നിര്‍ത്തലാക്കിയത്. ഇതോടെ ഹജ്ജ്‌സര്‍വ്വീസും നെടുമ്പാശ്ശേരിയിലേക്ക് മാറ്റേണ്ടി വന്നു. പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തിയെങ്കിലും റണ്‍വേയുടെ നീളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നാണ് ഡിജിസിഎ തീരുമാനം.

ഇതോടെ കരിപ്പൂരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി. കരിപ്പൂരില്‍ നിന്ന് നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വ്യോമയാന മന്ത്രി അശോക് ഗജപതിരാജുവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് പ്രാപ്തമാണോ എന്ന് പരിശോധിക്കാന്‍ ഡിജിസിഎ സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് ഡിജിസിഎ സംഘം കരിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. ഡിജിസിഎയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ സാധിക്കും. ഹജ്ജ് വിമാന സര്‍വീസ് അടക്കമുളള കാര്യങ്ങളില്‍ ഇതോടെ തീരുമാനമാകും. 2001 മുതല്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ വന്നിറങ്ങുന്നുണ്ട്.

എന്നാല്‍ റണ്‍വേ വികസിപ്പിക്കാതെ വലിയ വിമാനങ്ങള്‍ സര്‍വ്വീസ്‌നടത്താനാവില്ലെന്നാണ് ഡിജിസിഎ പറയുന്നത്.വലിയ വിമാനങ്ങളുടെ പിന്‍മാറ്റം മൂലം കരിപ്പൂരിന്റെ വരുമാത്തില്‍ തന്നെ വലിയ ഇടിവാണ് ഉണ്ടാകുന്നത്.ഡിജിസിഎ ദക്ഷിണ മേഖലാ ഡയറക്ടര്‍ മനോജ് ബൊക്കാഡെ, എയര്‍പോര്‍ട്ട് അഥോറിറ്റി ദില്ലി കേന്ദ്രകാര്യലയ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘമാണ് കരിപ്പൂരിലെത്തുന്ന

Leave a Reply