Home » നമ്മുടെ കോഴിക്കോട് » വിദ്യാർത്ഥികൾ ഇനി വിശന്നിരിക്കില്ല കോര്‍പറേഷനില്‍ ആദ്യമായി മൂന്ന് സര്‍ക്കാരിതര സ്‌കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം

വിദ്യാർത്ഥികൾ ഇനി വിശന്നിരിക്കില്ല കോര്‍പറേഷനില്‍ ആദ്യമായി മൂന്ന് സര്‍ക്കാരിതര സ്‌കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം

ബിഇഎം യുപി സ്‌കൂളിന്റെ 125-ാം വാര്‍ഷികത്തോടുബന്ധിച്ച് കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം പരിപാടി ആരംഭിച്ചു. കോഴിക്കോട് കോര്‍പറേഷനില്‍ ആദ്യമായാണ് സര്‍ക്കാരിതര സ്‌കൂളുകളില്‍ ഇത്തരത്തില്‍ ഒരു പരിപാടി ആരംഭിക്കുന്നത്.

ലയണ്‍സ് ക്‌ളബ് ഓഫ് കലിക്കറ്റ് നോര്‍ത്തിന്റെയും മറ്റു വ്യക്തികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാധാകൃഷ്ണന്‍ തൈപ്പള്ളി ഉദ്ഘാടനംചെയ്തു. കൗണ്‍സിലര്‍ ബീന രാജന്‍ മുഖ്യാതിഥിയായി. വിജയന്‍ ഗുരുക്കള്‍, സി മധുകുമാര്‍, ഓംകാരനാഥന്‍, ടി രാജന്‍, ജയ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ അലക്‌സ് ജേക്കബ് സ്വാഗതം പറഞ്ഞു.

പുതിയങ്ങാടി ജിഎംയുപി സ്‌കൂളില്‍ പ്രഭാതഭക്ഷണം വിതരണോദ്ഘാടനം കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ കെ കെ റഫീഖ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ബി സുകേശിനി, എംപിടിഎ ചെയര്‍പേഴ്‌സണ്‍ കെ റസിയാബി, എസ്എസ്എസ്ജി മെമ്പര്‍ മഹേഷ്, ഷെറി വറീത് എന്നിവര്‍ സംസാരിച്ചു.

മലാപ്പറമ്പ് ഗവ. യുപി സ്‌കൂളില്‍ ‘സമൃദ്ധം’ എന്ന പേരില്‍ കോര്‍പറേഷന്‍ നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കൗണ്‍സിലര്‍ എം പ്രശാന്ത്കുമാര്‍ അധ്യക്ഷനായി. ഭാസി മലാപ്പറമ്പ്, സി വി ഷാജി, കെ ടി പത്മജ, പി എച്ച് താഹ, ഗോപിക, അരവിന്ദനാഥന്‍, കെ പി അജിത് കുമാര്‍, സതീശന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എന്‍ എം പ്രീതി സ്വാഗതവും എം കെ ദിനേശന്‍ നന്ദിയും പറഞ്ഞു.

Leave a Reply