Home » ന്യൂസ് & വ്യൂസ് » എസ്ബിടിയില്‍ തിരിച്ചെത്തിയ 8.7ലക്ഷം രൂപയും കള്ളനോട്ടുകള്‍; നല്‍കിയവര്‍ കുടുങ്ങും

എസ്ബിടിയില്‍ തിരിച്ചെത്തിയ 8.7ലക്ഷം രൂപയും കള്ളനോട്ടുകള്‍; നല്‍കിയവര്‍ കുടുങ്ങും

എട്ടുലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി കൊടുക്കുമെന്ന് എസ്ബിടി. നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച നിശ്ചിത കാലയളവ് വരെ 87,8000 ലക്ഷം രൂപയുടെ 500,1000 നോട്ടുകള്‍ ലഭിച്ചതായാണ് എസ്ബിടി അറിയിച്ചത്.

അസാധുവാക്കിയ കള്ളനോട്ടുകള്‍ വെളിപ്പിച്ചവര്‍ കുടുങ്ങുമെന്നും ഇതിനുളള നിയമനടപടി സ്വീകരിച്ച് കഴിഞ്ഞതായും റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധിച്ച നവംബര്‍ 10 മുതല്‍ ഡിസംബര്‍ 28 വരെ എസ്ബിടിയില്‍ ലഭിച്ചത് 128,72 കോടി രൂപയുടെ അസാധു നോട്ടുകളാണ്. ഇതില്‍ എസ്ബിടിയുടെ വിവിധ ശാഖകളിലായി ലഭിച്ചത് എട്ടുലക്ഷത്തി എഴുപത്തെണ്ണായിരം രൂപയുടെ കള്ളനോട്ടുകളാണ്.3, 24 തിയതികളില്‍ ഒരുലക്ഷത്തോളം രൂപയുടെ വീതം കളളനോട്ടുകള്‍ ലഭിച്ചതായും ബാങ്കിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു. അഞ്ചിലേറെ കളളനോട്ടുകള്‍ ആരെങ്കിലും ബാങ്കില്‍ കൊണ്ടുവന്നാല്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കണമെന്നാണ് ബാങ്കിന്റെ ചട്ടം. എന്നാല്‍ ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് എസ്ബിടി അധികൃതര്‍ വ്യക്തമാക്കുന്നു.നാലിലേറെ കള്ളനോട്ടുകള്‍ ഒരുമിച്ച് ഒരിടപാടുകാരനും ബാങ്കില്‍ നല്‍കിയിട്ടില്ല. അതിനാല്‍ മൊത്തത്തില്‍ ലഭിച്ച കള്ളനോട്ടുകളും ഇടപാടുകാരുടെ വിവരങ്ങളും ഒരുമിച്ചാക്കി പരാതി നല്‍കുമെന്നും എസ്ബിടി അധികൃതര്‍ അറിയിച്ചു.

Leave a Reply