Home » നമ്മുടെ കോഴിക്കോട് » സന്തോഷ് ട്രോഫി: കേരളം ഇന്ന് ആന്ധ്രയെ നേരിടും

സന്തോഷ് ട്രോഫി: കേരളം ഇന്ന് ആന്ധ്രയെ നേരിടും

സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ആന്ധ്രപ്രദേശിനെയാണ് കേരളം നേരിടുന്നത്. ആദ്യ മത്സരം വിജയിച്ച ഇരു ടീമുകളും വിജയം ലക്ഷ്യമിടുമ്പോള്‍ മികച്ച പോരാട്ടത്തിനാവും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം സാക്ഷിയാവുക.

ആദ്യ മത്സരത്തില്‍ താരതമ്യേനെ ദുര്‍ബരായ പുതിച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ കേരളത്തിന് ആന്ധ്രപ്രദേശ് വെല്ലുവിളി ഉയര്‍ത്തും. ഗ്രൂപ്പില്‍ ശക്തരായ കര്‍ണാടകയെ ആദ്യ മത്സരത്തില്‍ തോല്‍പിച്ചാണ് ആന്ധ്രയുടെ വരവ്. അതേസമയം കേരളം ഇന്നും പതിവ് പോലെ ആക്രമണ മത്സരത്തിനായിരിക്കും മുന്‍തൂക്കം നല്‍കുക.ആദ്യ മത്സരത്തില്‍ നിരവധി അവസരങ്ങള്‍ കേരളം പാഴാക്കിയിരുന്നു. ഫിനിഷിങ്ങിലെ പോരായ്മകള്‍ ഇന്നത്തെ മത്സരത്തില്‍ മറികടക്കാനാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

Leave a Reply