Home » ന്യൂസ് & വ്യൂസ് » പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പി സി ജോര്‍ജ്

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പി സി ജോര്‍ജ്

പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള ജനപക്ഷം എന്നാണ് പാര്‍ട്ടിക്ക് പേരു നല്‍കിയിരിക്കുന്നത്. ജനുവരി 30ന് പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പാര്‍ട്ടിയുടെ ആദ്യസമരം ഈ മാസം 17ന് സംഘടിപ്പിക്കും. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് പ്രക്ഷോഭം. പ്രക്ഷോഭത്തില്‍ 5000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുമുന്നോടിയായി പാര്‍ട്ടിയുടെ ലീഡര്‍ഷിപ്പ് ക്യാമ്പ് 5, 6 തീയതികളില്‍ കോട്ടയത്തു ചേര്‍ന്നയാതാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ മൂന്നു മുന്നണികളോടും തന്റെ പാര്‍ട്ടിക്ക് സമദൂര നിലപാടിയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply