Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി » വിപണി കീഴടക്കാൻ ഗാലക്‌സി എസ് 8

വിപണി കീഴടക്കാൻ ഗാലക്‌സി എസ് 8

നോട്ട്​ 7 സൃഷ്​ടിച്ച പ്രതിസന്ധി മറികടക്കാൻ സാംസങ്ങ്​ പുറത്തിറക്കുന്ന വജ്രായുധമാണ്​ ഗാലക്​സി എസ്​ 8. ഇ​പ്പോൾ ഗാലക്​സി എസ്​ 8 ചിത്രങ്ങൾ പുറത്ത് പുറത്ത്​ വന്നതാണ്​ പുതിയ വാർത്ത. കൊറിയയിലെ ടെക്​നോളജി വെബ്​സൈറ്റാണ്​ എസ്​8​െൻറ ചിത്രങ്ങൾ പുറത്ത്​ വിട്ടിരിക്കുന്നത്​.

ഗാലക്‌സി എസ് 8ന്റേത് കര്‍വഡ് ഡിസ്‌പ്ലേയാണ്. പുതിയ ഫോണിന് രണ്ട് സ്‌ക്രീന്‍ സൈസുകളും സാംസങ് നല്‍കുമെന്നാണ് സൂചന. ഡിസ്‌പ്ലേയുടെ വലത് ഭാഗത്താണ് ഹോം ബട്ടണ്‍. ഐഫോണ്‍ 7നില്‍ ആപ്പിള്‍ പരീക്ഷിച്ചത് പോലെ സാംസങിന്റെ പുതിയ ഫോണിലും 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടാവില്ല.

എട്ട് ജി.ബി റാമുള്ള ഫോണിന് കരുത്ത് പകരുക സ്‌നാപ്പ് ഡ്രാഗണ്‍ പ്രൊസസറായിരിക്കും. ആപ്പിളിലുള്ള 3 ഡി ടച്ച് സ്‌ക്രീന്‍ ടെക്‌നോളജി എസ് 8ലും സാംസങ് ഉള്‍പ്പെടുത്തും. ഈ വര്‍ഷം എപ്രിലില്‍ ഫോണ്‍ വിപണിയിലെത്തുമെന്നാണ്പ്രത്രീക്ഷ.

Leave a Reply