ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണി കയ്യടക്കിയിരുന്ന നോക്കിയ ശക്തമായി തിരിച്ചുവരുന്നു. നോക്കിയ ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ പുറത്തിറങ്ങി. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഹാന്ഡ്സെററ് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിലുള്ളതാണ്.
എച്ച്എംഡി ഗ്ലോബല്‍ കമ്പനിയാണ് സ്മാര്‍ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1699 യുവാനാണ്, (246 ഡോളര്‍, ഏകദേശം 16760 രൂപ) ചൈനീസ് വില.
എന്നാല്‍ നോക്കിയയുടെ ഇന്ത്യക്കാരായ ആരാധകര്‍ എത്രകാലം ഇതിനായി കാത്തിരിക്കണം എന്നത് വ്യക്തമല്ല. ഫോക്സ്കോണ്‍ ആണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.
ഇനി ഇതിന്റെ പ്രധാന സവിശേഷതകളെന്തൊക്കെയാണെന്ന് നോക്കാം:
5.5 ഇഞ്ച് ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗന്‍ 430 പ്രോസസര്‍, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം.
അലുമിനിയം മെറ്റല്‍ ബോഡി, 2.5ഡി ഗൊറില്ല ഗ്ലാസ്, 16 മെഗാപിക്സല്‍ പ്രധാന കാമറയും എട്ടു മെഗാപിക്സല്‍ സെല്‍ഫി കാമറയും കൂടാതെ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ് പതിപ്പ് നൂഗട്ടിലാണ് നോക്കിയ 6 പ്രവര്‍ത്തിക്കുന്നത്.
3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ഫിംഗര്‍ പ്രിന്റ് സ്കാനര്‍, ഹോം ബട്ടണ്‍, ബാക്ക്ലൈറ്റ് സംവിധാനമുള്ള കീപാഡ്, വലതു ഭാഗത്ത് പവര്‍ ബട്ടണ്‍, ശബ്ദ നിയന്ത്രണ ബട്ടണ്‍, ഇടതു ഭാഗത്ത് സിം കാര്‍ഡ് സ്ലോട്ട് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.