രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെതിരെ കേസ് എടുക്കണെമെന്നു മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി. പി.കെ. ഫിറോസ്
ബിജെപി വടക്കന്‍ മേഖലാജാഥയുടെ ഭാഗമായി കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്
രാധാകൃഷ്ണന്റെ പരാമര്‍ശം. ഐഎഫ്എഫ്കെയിലെ ദേശീയഗാനവിവാദത്തില്‍ സംവിധായകന് കമലിനെതിരെയും രാധാകൃഷ്ണന് രംഗത്തെത്തി. രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമലെന്നും പ്രധാനമന്ത്രിയെ നരഭോജിയെന്ന് വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ച ബോര്‍ഡ് ചെയര്മാന് സ്ഥാനമെന്നും രാധാകൃഷ്ണന് ആരോപിച്ചു.