Home » ന്യൂസ് & വ്യൂസ് » ഇതരസംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാന തൊഴിൽവകുപ്പിന്റെ അപ്നാ ഘർ പദ്ധതി

ഇതരസംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാന തൊഴിൽവകുപ്പിന്റെ അപ്നാ ഘർ പദ്ധതി

തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ തന്റെ ഫേസ്ബുക്കിലാണ് ഈ കാര്യം വെളിപ്പെടുത്തിയത് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

ഇന്ത്യയിൽ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി താമസ സൗകര്യമൊരുക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാന തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ‘അപ്നാ ഘർ പാർപ്പിട സമുച്ചയം’ കഞ്ചിക്കോട് കിൻഫ്രാപാർക്കിന്റെ 69 സെന്റിലാണ് ഒരുങ്ങുന്നത്. പാർപ്പിടങ്ങൾ തൊഴിലാളികൾക്ക് കുറഞ്ഞ മാസ-ആഴ്ച വാടകയ്ക്ക് നൽകും. കിറ്റ്കോ യാണ് പദ്ധതിയുടെ നിർമാണമേൽനോട്ടം നിർവഹിക്കുന്നത്. തൃശൂരിലെ കോസ്റ്റ് ഫോർഡിനാണ് നിർമാണ ചുമതല. എട്ടരക്കോടി ചെലവിൽ ഒരുങ്ങുന്ന പാർപ്പിട സമുച്ചയം 2017 മാർച്ചിൽ താമസത്തിനായി തുറന്നുകൊടുക്കും. 2016 നവംബറിൽ നിർമാണപ്രവർത്തനങ്ങളും, ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പും നേരിട്ട് സന്ദർശിച്ചു നിർമാണ പ്രവർത്തന പുരോഗതി വിലയിരുത്തിയിരുന്നു.
45000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ 12 പേർക്ക് താമസിക്കാവുന്ന 64 മുറികളാണ് ഒരുങ്ങുന്നത്. 768 പേർക്ക് താമസസൗകര്യമൊരുങ്ങുന്ന പദ്ധതിയിൽ 32 അടുക്കള,96 ടോയ്ലെറ്റ്, 8 ഊണുമുറി കുളിക്കാനും, അലക്കാനും വിശാലമായ സൗകര്യങ്ങൾക്കും പുറമേ. ഓരോ നിലയിലും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ഒരുക്കും. രണ്ടാം ഘട്ടത്തിൽ എറണാംകുളം ജില്ലയിലെ പെരുമ്പാവൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
സംസ്ഥാന സർക്കാരിന്റെ ചെലവിൽ കുടിയേറ്റ തൊഴിലാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും വകുപ്പ് നടപ്പാക്കും. തദ്ദേശവകുപ്പിന്റെ സഹായത്തോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപ്പാക്കിയ ശേഷം ആദ്യ ഘട്ടത്തിൽ 5 ലക്ഷം തൊഴിലാളികൾക്കും, രണ്ടാം ഘട്ടത്തിൽ മുഴുവൻ തൊഴിലാളികളെയും ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.
തോട്ടം മേഖലയിലെ വീടില്ലാത്ത തൊഴിലാളികൾക്ക് സ്വന്തമായി വീടുനിർമിച്ചു നൽകുന്ന പദ്ധതിയായ ‘തോട്ടം മേഖലയിൽ സ്വന്തം വീട്’ പദ്ധതി നടപ്പിലാക്കുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണയിലാണ്.

Leave a Reply