റീകാര്‍പ്പറ്റിംഗ് പൂര്‍ത്തിയാക്കിയ കരിപ്പൂര്‍ വിമാനത്താവള റണ്‍വേയില്‍ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) സംഘം പരിശോധന തുടങ്ങി. ഡിജിസിഎ ദക്ഷിണ മേഖലാ ഡയറക്ടര്‍ മനോജ് ബൊക്കാഡെ, എയര്‍പോര്‍ട്ട് അഥോറിറ്റി ഡല്‍ഹി കേന്ദ്രകാര്യാലയ ജനറല്‍ മാനേജര്‍ രാഗേഷ് സംഗ്, സീനിയര്‍ മാനേജര്‍ വിനോദ് ജറ്റ് ലി എന്നിവരടങ്ങുന്ന സംഘമാണ് കരിപ്പൂരിലെത്തി റണ്‍വേ പരിശോധന തുടങ്ങിയത്.
വലിയ വിമാനങ്ങള്‍ക്ക് വന്നിറങ്ങാനുളള ബലം നിലവിലെ റണ്വേക്കുണ്ടെങ്കിലും അന്താരാഷ്്ട്ര മാനദണ്ഡം അനുസരിച്ചുള്ള നീളവും വീതിയുമില്ലാത്തതിനാല് ജംബോ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കില്ല.
റീകാര്‍പ്പറ്റിംഗ് പൂര്‍ത്തിയായ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ 300, 350 യാത്രക്കാരെ ഉള്‍ക്കൊളളുന്ന എ330 ടൈപ്പ് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുളള പ്രാപ്തിയുണ്ടെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.
എങ്കിലും ആദ്യഘട്ടത്തില്‍ എ 330 ടൈപ്പ് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുളള അനുമതി നല്‍കണമെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി ഡിജിസിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റ് വിമാനങ്ങളേക്കാളും വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താനാകുമെന്ന റിപ്പോര്‍ട്ടായിരിക്കും ഡിജിസിഎ സംഘം നല്‍കുക.
ഹജ്ജ് വിമാനങ്ങള്‍ക്ക് അടക്കം പ്രതീക്ഷ നല്കുന്നതാണിത്. ജംബോ വിമാനങ്ങള്‍ക്ക് റണ്‍വേയുടെ റിസ ഏരിയ അടക്കം വികസിപ്പിക്കണം. വലിയ ഭാരത്തോടെ വിമാനങ്ങള്‍ ഇറങ്ങുമ്പോള്‍ റണ്‍വേക്ക് പെട്ടെന്ന് ബലക്ഷയമുണ്ടാകും. റണ്‍വേയുടെ വശങ്ങളിലെ പെരിമീറ്റര്‍ റോഡും വീതി കൂട്ടേണ്ടതുണ്ട്.
പരിശോധന പൂര്‍ത്തിയാക്കി സംഘം ഇന്ന് മടങ്ങും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍വീസുകളുടെ തിരിച്ചുവരവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊളളുക. കരിപ്പൂരില്‍ 2015 മേയ് മുതലാണ് വലിയ വിമാനങ്ങള്‍ റണ്‍വെ റീകാര്പ്പറ്റിംഗിന്റെ പേരില്‍ നിര്‍ത്തലാക്കിയത്. റണ്‍വേ പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും നീളം വര്‍ധിപ്പിച്ചിട്ടില്ല.