കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഡിവൈഎഫ്ഐ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രധാന വിധി കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മൂന്നു മാസത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം കമ്പനികള്‍ നല്‍കണമെന്നാണ് കോടതി വ്യക്തമാക്കിയത്.
കൂടാതെ ആജീവനാന്ത വൈദ്യ പരിരക്ഷ നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. കമ്പനികളുടെ കൈയില്‍ നിന്നും നഷ്ടപരിഹാരത്തിനായി സര്‍ക്കാരിന് നിയമനടപടികള്‍ സ്വീകരിക്കാം. കമ്പനികള്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് വിമര്‍ശനം ഉന്നയിച്ച കോടതി ഇത്തരം വീഴ്ചകള്‍ ഉണ്ടാകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കമ്പനിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാനും ഡിവിഷന് ബെഞ്ചിന്റെ വ്യക്തമാക്കിയിട്ടുണ്ട്
ഫോട്ടോ കടപ്പാട്