ഏണസ്റ്റോ ചെഗുവേരയുടെ ചിത്രങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഗാന്ധിജിക്കും വിവേകാനന്ദനും മദര്‍ തെരേസക്കുമൊപ്പം വെക്കാന്‍ കൊള്ളാവുന്ന ചിത്രമല്ല ചെഗുവേരയുടേതെന്നും ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന സാന്നിധ്യമാണ് അതെന്നും പരാമര്‍ശിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് സംസാരിച്ച വേദിനിന്ന സ്ഥലം ഡിവൈഎഫ്ഐ ചാണകം തളിച്ചു ശുദ്ധീകരിച്ചു
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് പ്രചോദനം നല്‍കുന്നത് ചെഗുവേരയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംവിധായകന് കമലിന് തീവ്രവാദ ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിടണമെന്നും പ്രസ്താവന നടത്തിയ രാധാകൃഷ്ണന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും ആരോപിച്ചിരുന്നു. രാധാകൃഷ്ണന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ ശുദ്ധീകരണ പ്രതിഷേധം