Home » നമ്മുടെ കോഴിക്കോട് » നദിക്ക് കോഴിക്കോടിന്റെ ഐക്യദാര്‍ഢ്യം

നദിക്ക് കോഴിക്കോടിന്റെ ഐക്യദാര്‍ഢ്യം

മാവോയിസ്‌റ്റ്‌ ബന്ധമാരോപിച്ചു യു എ പി എ നദിക്ക് കോഴിക്കോടിന്റെ ഐക്യദാര്‍ഢ്യം. സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത്‌ ചേര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയാണ്‌ നദിക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്‌. നദിയെ വെറുതെ വിടുക, യു എ പി എ പിന്‍വലിക്കുക,മനുഷ്യാവകാശം കുറ്റകൃത്യമല്ല, അടുത്ത ഉൗഴം നിങ്ങളുടേത് തുടങ്ങിയ പ്ലക്കാര്‍ഡുമേന്തിയായിരുന്നു പ്രകടനം. ആറളത്ത്‌ മാവോയിസ്‌റ്റുകള്‍ക്കൊപ്പം കാട്ടുതീ വിതരണം ചെയ്‌തെന്നാണ്‌ നദിക്കെതിരെ പൊലീസ്‌ കേസ്‌.

ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ കേസെടുത്ത നോവലിസ്‌റ്റ്‌ കമല്‍ സി ചവറയ്‌ക്ക്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ കൂട്ടിരിക്കുന്നതിനിടെയാണ്‌ നദിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പിന്നീടു വിട്ടയച്ചെങ്കിലും ജനുവരി നാലിന്‌ ആറളം പൊലീസ്‌ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ്‌ നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന്‌ നദി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. ഇതേത്തുടര്‍ന്നാണ്‌ നദീറിനെതിരെ യു എ പി എ പ്രകാരം കേസു ചുമത്തിയതായി പൊലീസ്‌ ഹൈക്കോടതിയെ അറിയിച്ചത്‌.

Photo: Shafeeq Thamarassery

Leave a Reply