ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ്. ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ ഇപ്പോള്‍ 129ാം സ്ഥാനത്താണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കാണ് ഇത്. 243 പോയന്റാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുളളത്. നേരത്തെ ഇത് 217 പോയന്റായിരുന്നു. ഇതോടെ രണ്ട് വര്‍ഷത്തിനിടെ റാങ്കിങ്ങില്‍ ഇന്ത്യ 42 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി. 1996ലെ 94ാം റാങ്കാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ഫിഫ റാങ്കിങ്. 2005ല്‍ 127ാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ ഡിസംബറിലും റാങ്കിങില്‍ സമാനമായ കുതിപ്പ് ഇന്ത്യ നടത്തിയിരുന്നു. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 135ാം സ്ഥാനത്തായിരുന്നു ഇന്ത്യ അന്ന്. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച റാങ്കിങായിരുന്നു അത്.
അതേസമയം അയല്‍ രാജ്യങ്ങളെല്ലാം റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ വളരെ പിന്നിലാണ്. ബംഗ്ലാദേശ് 190ാം സ്ഥാനത്തും നേപ്പാള്‍ 175ാം സ്ഥാനത്തും നില്ക്കുമ്പോള് പാകിസ്താനും ശ്രീലങ്കയും യഥാക്രമം 197, 196 സ്ഥാനങ്ങളിലാണ്.
ഏഷ്യന്‍ റാങ്കിങ്ങിലും ഇന്ത്യ മുന്നേറ്റം രേഖപ്പെടുത്തി. പുതിയ റാങ്കിങ്ങില്‍ 19ാം സ്ഥാനത്താണ് ഇന്ത്യ. ലോകറാങ്കിങ്ങില്‍ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബ്രസീല്‍, ജര്‍മനി, ചിലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനത്തുളളത്.
