മനോരമ ന്യൂസ് ചാനലിന്റെ 2016ലെ ന്യൂസ്മേക്കര്‍ പുരസ്ക്കാരം ചലചിത്രതാരം മോഹന്‍ലാലിന്. ചാനല്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഏറ്റവുമധികം വോട്ട് നേടിയാണ് മോഹന്‍ലാല്‍ ന്യൂസ്മേക്കറായത്.
എഴുത്തുകാരന് എം മുകുന്ദനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാലെന്ന് എം മുകുന്ദന് പറഞ്ഞു.
വളരുന്ന സാങ്കേതികവിദ്യയ്ക്കൊപ്പം അഭിനയം മാറ്റിയെടുക്കാന്‍ മോഹന്‍ലാലിന് കഴിയുന്നു. ന്യൂസ്മേക്കറെന്ന പുരസ്കാരം നല്ല വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മോഹന്‍ലാലിനുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായും മുകുന്ദന് പറഞ്ഞു മുപ്പത്തിയെട്ട് വര്‍ഷത്തെ അഭിനയജീവിതത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കരുതുന്നതായും പുരസ്കാര നേട്ടത്തില്‍ അഭിമാനിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. ന്യൂസ്മേക്കര്‍ സംവാദത്തിന്റെ ഭാഗമായി പറഞ്ഞ മറുപടികള്‍ സത്യസന്ധമെന്ന് ജനം മനസ്സിലാക്കിയതായും ലാല്‍ പറഞ്ഞു.
അവസാന റൗണ്ടില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍, ഹോക്കി താരം പി.ആര്. ശ്രീജേഷ് എന്നിവരാണ് ലാലിനോടൊപ്പം മത്സരിച്ചത്.