Home » ന്യൂസ് & വ്യൂസ് » എടിഎം പണം പിന്‍വലിക്കല്‍: സൗജന്യ ഇടപാട് മാസത്തില്‍ മൂന്ന് തവണ

എടിഎം പണം പിന്‍വലിക്കല്‍: സൗജന്യ ഇടപാട് മാസത്തില്‍ മൂന്ന് തവണ

എടിഎമ്മില്‍ നിന്നും സൗജന്യമായി പണം പിന്‍വലിക്കാനുള്ള പരിധി മാസത്തില്‍ മൂന്ന് തവണയായി കുറക്കാനൊരുങ്ങി ബാങ്കുകള്‍. ഉപഭോക്താക്കളുടെ പണം പിന്‍വലിക്കല്‍ നിജപെടുത്തുന്നത് സംബന്ധിച്ച് ശുപാര്‍ശ ബാങ്കുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്രബജറ്റിനു മുന്നോടിയായുള്ള കൂടികാഴ്ചയിലാണ് ബാങ്കുകള്‍ ഇത്തരത്തിലൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചത്.
പണം പിന്‍വലിക്കാനുള്ള പരിധി കുറക്കുന്നത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് ബാങ്കുകളുടെ വാദം. മുന്‍ സാഹചര്യങ്ങളെ അടിസ്ഥാനപെടുത്തിയാണ് സൗജന്യ ഇടപാടുകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യങ്ങളില്‍ സൗജന്യമായി എടിഎമ്മിലൂടെയുളള പണം പിന്‍വലിക്കുന്നതിന്റെ പരിധി കുറച്ചാല്‍ ജനങ്ങള്‍ ഡിജിറ്റലാകുന്നതിന് നിര്‍ബന്ധിതരാകുമെന്ന് ബാങ്ക് ഉദ്യേഗസ്ഥര്‍ പറയുന്നു.
നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ അഞ്ച് സൗജന്യ എടിഎം ഇടപാടുകളാണ് അനുവദിച്ചിരിക്കുന്നത്. കൂടുതലായുള്ള ഓരോ ഇടപാടിനും 20 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കും. 2014 നവംബര്‍ മുതല്‍ ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് മുബൈ എന്നീ മെട്രോനഗരങ്ങളില്‍ മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും നിലവില്‍ മൂന്ന് തവണമാത്രമേ സൗജന്യമായി പണം പിന്‍വലിക്കാനാകൂ.ഇത് ഏകീകരിച്ച് മെട്രോനഗരങ്ങളിലും, ഗ്രാമങ്ങളിലും മാസത്തില്‍ മൂന്ന് തവണ മാത്രം പണം പിന്‍വലിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദേശം.

Leave a Reply