Home » ന്യൂസ് & വ്യൂസ് » മതനിരപേക്ഷതയും മനുഷ്യസ്‌നേഹവും വളര്‍ത്തുന്ന കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണം

മതനിരപേക്ഷതയും മനുഷ്യസ്‌നേഹവും വളര്‍ത്തുന്ന കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണം

മതനിരപേക്ഷതയും മനുഷ്യസ്‌നേഹവും വളര്‍ത്തുന്ന കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണമെന്നു. മുഖ്യമന്ത്രി പിണറായിവിജയൻ. തന്റെ ഫേസ് ബുക്കിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

മതനിരപേക്ഷതയും മനുഷ്യസ്‌നേഹവും വളര്‍ത്തുന്ന കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണം. കോഴിക്കോട് മര്‍ക്കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതിയ ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്തു.
ഇളം മനസ്സുകളെ വര്‍ഗ്ഗീയമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ആപത്താണ്. മതവിശ്വാസവും വര്‍ഗ്ഗീയതയും രണ്ടാണ്. എല്ലാ മതവും സ്‌നേഹത്തിനും സഹോദര്യത്തിനും ഊന്നല്‍ നല്‍കുന്നതാണ്. എന്നാൽ വര്‍ഗീയത മറ്റ് മതസ്ഥരെ ശത്രുവായി കാണാനാണ് പ്രേരിപ്പിക്കുന്നത്. ഒന്നിച്ച് പഠിക്കുന്ന കുട്ടിയെ ശത്രുവായി കാണുന്ന അവസ്ഥയിലേക്ക് എത്തിപ്പെടാന്‍ പാടില്ല. യുവത്വത്തെ നിഷ്‌ക്രിയമാക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ക്യാമ്പസ്സുകളില്‍ ശക്തമായ ചെറുത്തു നില്പ് ഉയരണം.
വിദ്യാഭ്യാസ മേഖലകളില്‍ ഇന്ന് ലാഭം എന്ന പദം ആവര്‍ത്തിച്ചുകേള്‍ക്കുകയാണ്. ലാഭകരമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനം എന്ന പ്രയോഗം തന്നെ നിലവിലുണ്ട്. ലാഭം കച്ചവടത്തിലാണ് ഉണ്ടാവേണ്ടത്. വിദ്യാഭ്യാസത്തിന്റെ ലാഭം കാര്യക്ഷമതയുളള പുതു തലമുറയാണ്. വിദ്യാര്‍ത്ഥികളെ സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കുന്ന സംഭവങ്ങൾ കൂടി വരികയാണ്. ഇതിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ തല്ലുന്ന പ്രവണതയും കണ്ടുവരുന്നു. ഇത്തരം നിലപാടുകള്‍ മാനേജ്‌മെന്റുകള്‍ അവസാനിപ്പിക്കണം.

Leave a Reply