Home » കലാസാഹിതി » ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന് ഫെബ്രു.2 ന് കോഴിക്കോട്ട് തിരിതെളിയും

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന് ഫെബ്രു.2 ന് കോഴിക്കോട്ട് തിരിതെളിയും

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന് ഫെബ്രു.2 ന് കോഴിക്കോട്ട് തിരിതെളിയും.ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെ മുഖ്യ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ തുറന്നസംവാദങ്ങളുടെയും ചർച്ചകളുടെയും ആശയ കൈമാറ്റങ്ങളുടെയും കവിത – കഥാ വായനകളുടെയും വേദിയാകുന്നു. നോവൽ, കഥ, കവിത, നാടകം, ചലച്ചിത്രം, ചിത്രം, സംഗീതം, ബാലസാഹിത്യം, സ്ത്രീ – ദലിത്-പരിസ്ഥിതി – ഭിന്ന ലിംഗ പ്രശ്നങ്ങൾ, മതം, തത്വചിന്ത, ചരിത്രം, സംസ്കാരം, ഭാഷ, നീതി, മാധ്യമം, ദേശീയത, പ്രവാസം, വിമത ലൈംഗികത, ജനാധിപത്യം, എകീകൃത സിവിൽ കോഡ്,തുടങ്ങി ലോക ചിന്തയിൽ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന നൂറോളം വിഷയങ്ങൾ KLF ന്റെ വേദികളിൽ വ്യത്യസ്ത സെഷനുകളിലായി വിദേശത്തും സ്വദേശത്തുമുള്ള പ്രഗല്ഭർ ചർച്ച ചെയ്യുന്നു.

കഴിഞ്ഞ വർഷത്തേതുപോലെ ആയിരക്കണക്കിനു ശ്രോതാക്കൾ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും എത്തിച്ചേർന്ന് സംവാദ വേദികളെ ധന്യമാക്കുന്നു. ശില്പകലാ ക്യാമ്പ് ,ചലച്ചിത്രോത്സവം, പാചകോത്സവം, ഷെഹ് നായ് കച്ചേരി, ഒ.വി.വിജയന്റെ കാർട്ടൂൺ പ്രദർശനം, നാസിർ അബ്ബാസ് ഖാന്റെ ഷെഹ്നായ് കച്ചേരി, നൃത്തശില്പം, ഹരിഗോവിന്ദഗീതം, ഗോത്ര കലോത്സവം,കുട്ടികൾക്കായി ഫെബ്രു.2 ന് സ്റ്റുഡന്റ് KLF…
ലോകത്തിന്റെ നാനാഭാഗത്തു നിന്ന് ചിന്തകരും എഴുത്തുകാരും പങ്കെടുക്കുന്നു. സമകാലിക ഇന്ത്യയുടെ ചിന്താ ലോകത്തെ മാറ്റിമറിച്ച സാംസ്കാരിക വിമർശകരും ചിന്തകരും എഴുത്തുകാരും നാലുദിവസങ്ങളിലായി കോഴിക്കോടിന്റെ മണ്ണിൽ നിങ്ങളുമായി സംവദിക്കാൻ വരുന്നു. മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദൻ ഡയരക്ടറായ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇത്തവണ സംവാദ വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും കാലിക പ്രസക്തി കൊണ്ടും ഏറെ ശ്രദ്ധേയമാകും. വിഭിന്ന വീക്ഷണങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും മാറ്റുരയ്ക്കാനുള്ള തുറന്ന സംവാദ വേദികൾ നിങ്ങളുടെ ചിന്തയിൽ കനലുകൾ വർഷിക്കുന്നു…

Leave a Reply