ജനവിരുദ്ധ ഭരണകൂടത്തിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് ജില്ലയിലെ കൊളത്തറയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നിരോധിത രാഷ്ട്രീയ സംഘടനയായ സിപിഐ(മാവോയിസ്റ്റ്) ന്റെ പേരിലാണ് പോസ്റ്ററുകള്‍. ബ്രാഹ്മണിക്കല്‍ ഹിന്ദു ഫാസിസ്റ്റ് ഭരണകൂടത്തെ താങ്ങിനിര്ത്തേണ്ടതില്ലെന്ന് പോസ്റ്ററുകളിലുണ്ട്.
നോട്ട് പിന്‍വലിക്കലും പണരഹിത പരിഷ്കാരങ്ങളും നടപ്പിലാക്കുന്നത് ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാഷിസ്റ്റ് നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനമാണെന്നും, അത് സാമ്രാജ്യത്വ ആഗോളവല്‍ക്കരണ കോര്‍പറേറ്റ് മൂലധന സേവക്ക് വേണ്ടിയുള്ളതാണ് എന്നും പോസ്റ്ററുകള്‍ ആരോപിക്കുന്നു. ജനവിരുദ്ധ നയങ്ങളെയും ജനവിരുദ്ധ ഭരണകൂടത്തെയും താങ്ങിനിര്‍ത്തേണ്ട ബാധ്യത ജനങ്ങള്‍ക്കില്ലെന്നു പറയുന്ന പോസ്റ്ററുകള്‍ കലാപം ചെയ്ത് കരുത്താര്‍ജിക്കാന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്. കൊളത്തറയില്‍ ബസ്റ്റോപ്പുകളില്‍ കാണപ്പെട്ട പോസ്റ്ററുകളില്‍ ഏറെയും പൊലീസ് കണ്ടെത്തി നശിപ്പിച്ചു.
(കടപ്പാട്: സൗത്ത് ലെെവ്)