Home » ന്യൂസ് & വ്യൂസ് » കേരളത്തില്‍ ജിയോയെ നേരിടാന്‍ 1000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകളുമായി ബിഎസ്എന്‍എല്‍

കേരളത്തില്‍ ജിയോയെ നേരിടാന്‍ 1000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകളുമായി ബിഎസ്എന്‍എല്‍

പുതിയ കാൽവെയ്പുമായി ബി എസ് എൻ എൽ 4ജി സേവനരംഗത്തെ അസാന്നിദ്ധ്യം മൂലം ജിയോ അടക്കമുള്ള എതിരാളികളില്‍ നിന്നും നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേരളത്തില്‍ ആയിരം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ അവതരിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതി. 4.5ജിയാണ് ഹോട്ട്‌സ്‌പോട്ട് നെറ്റ്‌വര്‍ക്കിന്റെ വേഗത. ഒരു മാസത്തിനുള്ളില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനാണ് ശ്രമമെന്ന് ബിഎസ്എന്‍എല്ലിന്റെ കേരളാ സര്‍ക്കിള്‍ സിജിഎം ആര്‍ മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
4ജി സ്‌പെക്ട്രം വാങ്ങാന്‍ വേണ്ട ഭീമമായ തുകയാണ് 4ജി സര്‍വീസ് അവതരിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ നേരിടുന്ന പ്രധാന തടസ്സം. 4ജിക്കായുള്ള ടെണ്ടര്‍ നല്‍കി കഴിഞ്ഞു. മാര്‍ച്ച് മാസത്തോടെ 4ജി സര്‍വീസ് അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബിഎസ്എന്‍എല്‍ സഹകരണത്തോടെയുള്ള പ്രീപെയ്ഡ് വെര്‍ച്ച്വല്‍ മൊബൈല്‍ വാലറ്റ് ‘എസ്ബിഐ മോഹികാഷി’ന്റെ കേരളാ സര്‍ക്കിള്‍ ലോഞ്ചിങ്ങിനെത്തിയതാണ് ആര്‍ മണി.
സംസ്ഥാനത്ത് ഉടനീളം 4.5 വേഗതയുള്ള ആയിരം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കും. 4ജി സര്‍വീസുകളേക്കാള്‍ വേഗതയുണ്ടാകും ഹോട്ട്‌സ്‌പോട്ടിന്. ഹോട്ട്‌സ്‌പോട്ടിനായുള്ള ഉപകരണങ്ങള്‍ എത്തിച്ചുതുടങ്ങി. എവിടെയെല്ലാം സ്ഥാപിക്കണമെന്ന് നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ട്. എവിടെയൊക്കെയാണോ 3ജി ടവറില്‍ കൂടുതല്‍ ട്രാഫിക്ക് ഉള്ളത് അവിടെയെല്ലാം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുമെന്നും ബിഎസ്എന്‍എല്‍ അധികൃതന്‍ പറഞ്ഞു.
ഹോട്ട്‌സ്‌പോട്ട് പരിധിയില്‍ വരുന്ന ബിഎസ്എന്‍എല്‍ യൂസര്‍മാര്‍ക്കെല്ലാം മൊബൈലില്‍ നെറ്റ്‌വര്‍ക്ക് ലഭിക്കും. പിന്നെ യൂസര്‍ക്ക് 3ജി വേഗതയല്ല 4.5 ജി വേഗതയാണ് ലഭിക്കുക. എല്‍ ആന്റ് ടിയുമായി സഹകരിച്ചാണ് ഹോട്ട്‌സ്‌പോട്ട് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

Leave a Reply