പെട്രോള്‍ പമ്പുടമകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് 23ന് 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ടു പ്രതിഷേധിക്കാന്‍ ഓള് കേരളാ ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരുന്നത്.
പുതിയ പമ്പുകള്‍ക്ക് അനുമതിക്കു മാനദണ്ഡം ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം സൃഷ്ടിക്കുക, കേന്ദ്ര ഉത്തരവു വന്ന ശേഷം കേരളത്തില്‍ നല്കിയ അനുമതികള്‍ റദ്ദാക്കുക, ക്രമക്കേട് അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, സമരത്തില്‍ കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന് പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.