Home » ഇൻ ഫോക്കസ് » എനിക്ക് ഒരു പക്ഷവുമില്ല; ഞാന്‍ എന്റെ ഉള്ളകത്തില്‍ ഉറച്ച് നില്‍ക്കുന്നു: മോഹന്‍ലാല്‍

എനിക്ക് ഒരു പക്ഷവുമില്ല; ഞാന്‍ എന്റെ ഉള്ളകത്തില്‍ ഉറച്ച് നില്‍ക്കുന്നു: മോഹന്‍ലാല്‍

തനിക്ക് ഒരു പക്ഷവുമില്ലെന്നും എങ്ങോട്ടും ചായ്‌വുകളില്ലാതെ മധ്യമ മനുഷ്യനായാണ് താന്‍ നില്‍ക്കുന്നതെന്നും നടന്‍ മോഹന്‍ലാല്‍. തന്റെ ചിന്തകളും അഭിനയവും പ്രവര്‍ത്തികളും എല്ലാം ഇത്തരത്തിലാണെന്നും ബ്ലോഗിലൂടെ പല വിഷയങ്ങളിലും അഭിപ്രായം പറഞ്ഞത് ഞാന്‍ എന്ന മനുഷ്യന്റെ മധ്യത്തില്‍ നിന്നാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ ബ്ലോഗിലൂടെയാണ് ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ മോഹന്‍ലാലിന്റെ പല ബ്ലോഗിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്. പുതിയ ബ്ലോഗില്‍ താന്‍ ഒരു പക്ഷത്തിന്റെയും ആളല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

“ഞാനെന്ന മനുഷ്യന്‍ എപ്പോഴും നടുവിലാണ് നില്‍ക്കുന്നത്. എങ്ങോട്ടും ചായ്‌വുകളില്ലാതെ. എന്നെ അഭിനന്ദിക്കുന്നു, എന്നോട് കലഹിക്കുന്നു, എന്നെ ചീത്തവിളിക്കുന്നു അപ്പോഴും ഞാന്‍ എന്റെ ഉള്ളകത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഉറച്ച് ഒരു കാറ്റിലും ഇളകാതെ നില്‍ക്കുന്നു. അതുകൊണ്ട് ഒന്നും എന്നെ ബാധിക്കുന്നില്ല, എല്ലാം കടന്നു പോകും.. ശാന്തമായിത്തന്നെ.” ബ്ലോഗില്‍ ലാല്‍ കുറിക്കുന്നു.

ബ്ലോഗിന്റെ പൂര്‍ണരൂപം വായിക്കാം

Zen Buddhist way of “Mindfulness’”

Leave a Reply