Home » ഇൻ ഫോക്കസ് » എ.എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ബിജെപിയുടെ സിനിമാസംഘടന വരുന്നു

എ.എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ബിജെപിയുടെ സിനിമാസംഘടന വരുന്നു

മലയാള സിനിമാരംഗത്ത് തൊഴിലാളി സംഘടന രൂപീകരിക്കാന്‍ ബിജെപി തീരുമാനം. നോട്ട് നിരോധനത്തെ വിമര്‍ശിച്ച എം ടി വാസുദേവന്‍ നായര്‍ക്കെതിരെയും സംവിധായകന്‍ കമലിനെതിരെയും രൂക്ഷപ്രതികരണങ്ങളുയര്‍ത്തി വിവാദത്തിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനായിരിക്കും സംഘടനയ്ക്ക് നേതൃത്വം നല്‍കുകയെന്നാണ് സൂചന.

ബിജെപിയുടെ രാജ്യസഭാംഗമായ നടന്‍ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി പുതിയ സിനിമാ സംഘടനാ രൂപീകരണത്തിന് ശ്രമം തുടങ്ങിയെന്നാണ് സൂചന. മുതിര്‍ന്നസിനിമാപ്രവര്‍ത്തകര്‍ തന്നെയാണ് സംഘടനാ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം പാര്‍ട്ടിയുടെ മുന്നില്‍ വെച്ചത്. ബിജെപി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തോട് അനുവാദം ചോദിക്കുകയും നേതൃത്വം സമ്മതം മൂളുകയും ചെയ്തു.

സംഘടനാ രൂപീകരണം എത്രയും പെട്ടെന്ന് നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ച്ച തിരുവനന്തപുരത്ത് നടത്തുന്ന ഹിന്ദുസമ്മേളന പരിപാടിയുടെ സംഘാടസമിതിയില്‍ മലയാളസിനിമയിലെ ചില പ്രമുഖരെ ഉള്‍പ്പെടുത്തിയതായാണ് സൂചന. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ നേതാക്കളും എത്തിച്ചേരും. സംഘടനാരൂപീകരണത്തില്‍ ബിജെപിയുടെ സാംസ്‌ക്കാരിക സംഘടനയായ ഉണര്‍വ്വ് സഹകരിക്കും.

(കടപ്പാട് സൗത്ത് ലെെവ്)

Leave a Reply