Home » നമ്മുടെ കോഴിക്കോട് » ക്രിക്കറ്റ് ദൈവം കോഴിക്കോടെത്തുന്നു

ക്രിക്കറ്റ് ദൈവം കോഴിക്കോടെത്തുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍കര്‍ ഫെബ്രുവരി രണ്ടിന് കോഴിക്കോട്ട്. ആസ്റ്റര്‍ മിംസിന്‍െറ സ്പോര്‍ട്സ് മെഡിസിന്‍ ഡിപ്പാര്‍ട്മെന്‍റ് ഉദ്ഘാടനത്തിനാണ് സച്ചിൻ ടെണ്ടുല്‍കര്‍ കോഴിക്കോട്ട് വരുന്നത്. സ്പോര്‍ട്സ് മെഡിസിന്‍ ഡിപ്പാര്‍ട്മെന്‍റ് ഉദ്ഘാടനത്തിനോടൊപ്പം കായികമേഖലയിലുള്ള 14 വയസ്സിനു താഴെയുള്ള ആറു കുട്ടികളെ ആസ്റ്റര്‍ മിംസ് ദത്തെടുക്കുന്ന ചടങ്ങിലും സചിന്‍ സാന്നിധ്യം വഹിക്കും. ജില്ല സ്പോര്‍ട്സ് കൗണ്‍സിലാണ് കുട്ടികളെ നിര്‍ദേശിക്കുക.
ഫെബ്രുവരി രണ്ടിന് 11 മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലത്തെുന്ന സച്ചിൻ ടെണ്ടുല്‍കര്‍ ആസ്റ്റര്‍ മിംസ് സ്പോര്‍ട്സ് മെഡിസിന്‍ ഡിപ്പാര്‍ട്മെന്‍റ് ഉദ്ഘാടന ചടങ്ങിനുശേഷം വൈകീട്ട് കൊച്ചിയിലേക്ക് തിരിക്കും.

Leave a Reply