കടത്തനാടിന് ആദ്യമായൊരു പത്മശ്രീ. കളരി ഗുരുക്കള്‍ മീനാക്ഷിയമ്മയ്ക്ക് രാജ്യത്തിന്റെ വിശിഷ്ട പുരസ്കാരമെത്തിയപ്പോള്‍ നാടെങ്ങും സന്തോഷത്തിലാണ്. ആയോധന കലാരംഗത്ത് മീനാക്ഷി അമ്മ നല്കിയ സമഗ്ര സംഭവനകള്‍ പരിഗണിച്ചാണ് അവര്‍ക്ക് പത്മശ്രീ പുരസ്കാരമെത്തിയത്.
ആറര പതിറ്റാണ്ടിലേറെയായി കളരിപ്പയറ്റ് പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നയാളാണ് മീനാക്ഷിയമ്മ എന്ന മീനാക്ഷി ഗുരുക്കള്‍.വടകരയിലെ കടത്തനാടന്‍ കളരി സംഘത്തിലാണ് കളരി അഭ്യസിപ്പിക്കുന്നത്. 75 -ാം വയസിലും മീനാക്ഷിയമ്മ യുവാക്കളെപ്പോലെ കളരിയില്‍ നിറഞ്ഞാടുകയാണ്.
ഏഴാം വയസില്‍ പിതാവാണ് കളരിയിലേക്ക് മീനാക്ഷിയെ കൊണ്ടുവന്നത്. അന്നുമുതല്‍ കളരിയാണ് ഇവരുടെ ജീവിതം. മെയ് പയറ്റ്, കോല്‍ത്താരി, അങ്കത്താരി, ഒറ്റ എന്നുവേണ്ട എല്ലാ മുറകളും ഇവരുടെ കൈയില്‍ ഭദ്റം. പിഴയ്ക്കാത്ത ചുവടുമായി മീനാക്ഷിയമ്മ നിന്നും മറിഞ്ഞും ചെരിഞ്ഞും പൊരുതുന്നു. തടുത്തും കൊടുത്തും കളരിപ്പയറ്റിന്റെ മര്‍മ്മം ആസ്വദിക്കുന്നു.
കളരി ആശാന്മാരില് പേരു കേട്ട കടത്തനാട് രാഘൂട്ടി ഗുരുക്കളുടെ സഹധര്‍മിണിയായ മീനാക്ഷിയമ്മ കളരിപ്പയറ്റിലേക്ക് കടന്നുവരാന്‍ മടിക്കുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാണ്. 2010 ല്‍ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ നാമാവശേഷമാകുമായിരുന്ന കടത്തനാട് കളരി സംഘത്തെ മീനാക്ഷിയമ്മയാണ് മുന്നോട്ടു നയിച്ചത്.
വീട്ടുകാര്യങ്ങളോടൊപ്പം കളരിയിലെ പരിശീലനവും ഒരു പോലെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മീനാക്ഷിയമ്മ അതീവ ശ്രദ്ധാലുവാണ്. പുരസ്കാരം തന്റെ ഭര്‍ത്താവും കളരി ഗുരുക്കളുമായിരുന്ന മരണപ്പെട്ട തന്റെ ഭര്‍ത്താവ് രാഘവന് മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
75 കാരിയായ മീനാക്ഷി അമ്മ ഏഴാം വയസിലാണ് കളരി പരിശീലനം ആരംഭിച്ചത്. അനായാസം കളരിയില്‍ മിന്നിത്തിളങ്ങി. അടവുകളും ചുവടുകളും പിഴയ്ക്കാത്ത വനിതയായി മാറി. പിന്നീട് ഗുരുവിനെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു. 67 വര്‍ഷമായി പുതുപ്പണത്ത് പ്രവര്‍ത്തിക്കുന്ന കടത്തനാട് കളരി സംഘത്തിന്റെ പ്രധാനിയായ മീനാക്ഷി അമ്മ. മക്കള്‍. സജീവ് കുമാര്‍,പ്റദീപ് കുമാര്‍, ചന്ദ്റ പ്റഭ,റൂഭി. മരുമക്കള്‍. രാജി,പ്റസീത,ദിവാകരന്,ജയചന്ദ്രന്. ഇവരും കളരി അഭ്യാസികളാണ്.