സ്വാശ്രയ കോളെജുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അബ്കാരി ബിസിനസിനേക്കാള്‍ നല്ലതായി ചിലര്‍ സ്വാശ്രയ സ്ഥാപനങ്ങളെ കാണുന്നു. സ്വാശ്രയ കോളെജുകള്‍ കച്ചവടസ്ഥാപനങ്ങളായി മാറി. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമില്ലാതെയാണ് കോളെജുകള്‍ തുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആന്റണി സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചത് സദുദ്ദേശത്തോടെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആന്റണിപോലും നിശിതമായി വിമര്‍ശിക്കുന്ന സ്ഥിതിയായി. സംസ്ഥാനത്തെ സ്കൂളുകളുടെ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുമെന്നും സ്കൂളുകള്‍ ഹൈടെക് ആക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്വാശ്രയ കോളേജുകളെ ചുറ്റിപ്പറ്റി വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശം.