Home » നമ്മുടെ കോഴിക്കോട് » പ്രദീപ്തസ്മരണയിൽ വിതുമ്പി കോഴിക്കോട് …

പ്രദീപ്തസ്മരണയിൽ വിതുമ്പി കോഴിക്കോട് …

ഡോ.പ്രദീപൻ പാമ്പിരികുന്നിന്റെ വിയോഗത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മപ്പുസ്തകം ‘പ്രദീപ്തസ്മരണ’ ടൗൺ ഹാളിൽ പ്രകാശനം ചെയ്തു. മുൻനിര എഴുത്തുകാരടക്കം 80-ഓളം പേർ എഴുതിയ ഓർമ്മപ്പുസ്തകം പ്രോഗ്രസ്സ് ബുക്‌സാണ് പുറത്തിറക്കിയത്. പുസ്തക പ്രകാശനത്തോടൊപ്പം അദ്ദേഹത്തിന്റെ സംഭാവനകൾ വിശകലനം ചെയ്ത് സുഹൃത്തുക്കളും സാംസ്‌കാരിക പ്രവർത്തകരും സംസാരിച്ചു. പ്രദീപനെക്കറിച്ചെഴുതിയ കവിത മുഴുമിപ്പിക്കാനാകാതെ കവി വീരാൻകുട്ടി വിതുമ്പിയപ്പോൾ സദസ്സൊന്നടങ്കം കണ്ണീരണിഞ്ഞു.

പ്രദീപ്തസ്മരണയിൽ മനു ചക്രവർത്തി,കെ.എസ്.മാധവൻ, പി.പവിത്രൻ, കെ.എം.ഭരതൻ, കെ.ഇ.എൻ, സണ്ണി കപിക്കാട്, ഷിബു മുഹമ്മദ്, സുനിൽ പി ഇളയിടം, കല്പറ്റ ,കെ.പി.രാമനുണ്ണി, ഖദീജ മുംതാസ്, സോമൻ കടലൂർ, കെ.പി.രവി, ഹക്കീം തുടങ്ങിയവർ സംസാരിച്ചു

Leave a Reply