നോട്ട് നിരോധനത്തെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വീണ്ടും ഇളവ് വരുത്തിയേക്കും. ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപ എടിഎമ്മുകളില്‍ നിന്ന് ഒറ്റ തവണ തന്നെ പിന്‍വലിക്കാനാണ് അനുമതി നല്‍കുക.
നിലവില്‍ എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പരമാവധി 10,000 രൂപയും ആഴ്ചയില്‍ 24,000 രൂപയുമാണ് പിന്‍വലിക്കാനാവുക. നിയന്ത്രണത്തില്‍ വീണ്ടും ഇളവ് വരുന്നതോടെ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന 24,000 രൂപ ഒറ്റ തവണ തന്നെ എടിഎം വഴി പിന്‍വലിക്കാനാകും. രണ്ടാഴ്ചക്കുള്ളില്‍ ഇത് നിലവില്‍ വന്നേക്കും. അതേ സമയം ആഴ്ചയില്‍ പിന്ലിക്കാവുന്ന പരമാവധി തുക ഫെബ്രുവരി അവസാനം വരെ വര്‍ധിപ്പിക്കില്ലെന്നാണ് സൂചന.
കള്ളപ്പണം തടയുന്നതിനായി നവംബര്‍ എട്ടിനാണ് സര്‍ക്കാര്‍ 1000, 500 രൂപാ നോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 86 ശതമാനത്തോളമായിരുന്നു 1000,500 നോട്ടുകള്‍. നോട്ട് നിയന്ത്രണത്തിന് നവംബര്‍ എട്ടു മുതല്‍ 50 ദിവസമാണ് സര്‍ക്കാര്‍ പരിധി പറഞ്ഞിരുന്നതെങ്കിലും നിയന്ത്രണം ഇതുവരെ പിന്‍വലിക്കാനായിട്ടില്ല.
നിരോധനത്തിന് ശേഷമുള്ള ബാങ്കിടപടാകുകളിലെ കണക്കുകള്‍ പരിശോധിച്ച് വരികയാണെന്നും ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹാരമാകുമെന്നുമാണ് ആര്‍ബിഐ അധികൃതര്‍ പറയുന്നത്.