Home » എഡിറ്റേഴ്സ് ചോയ്സ് » സഖാവിനും പൂമരത്തിനും ശേഷം ‘മഴ’; നനഞ്ഞത് ഒരുലക്ഷം പേർ

സഖാവിനും പൂമരത്തിനും ശേഷം ‘മഴ’; നനഞ്ഞത് ഒരുലക്ഷം പേർ

ദിനു കടവ്

സഖാവിനും പൂമരത്തിനും ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിന്റെ മണ്ണിലും മനസ്സിലും പെയ്ത ‘മഴ’ യെ നെഞ്ചോടു ചേർത്ത് കേരളം. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത മഴ എന്ന മ്യൂസിക്കൽ ആൽബം ദിവസങ്ങൾക്കകം കണ്ടുതീർത്തത് ഒരുലക്ഷം പേർ..

ഒരു പുതുമഴ നനയാന്‍ നീകൂടി ഉണ്ടായിരുന്നെങ്കില്‍
ഓരോ തുള്ളിയേയും ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു.
ഓരോ തുള്ളിയായി ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകുംവരെ.

ഡി – വിനയചന്ദ്രൻ ഈ വരികൾ ഓർത്തുവെക്കാത്തതായി ആരുമില്ല. മഴ എന്നും പ്രണയത്തിന്റെ പ്രതീകമാണ് കോഴിക്കോട്ടെ ഒരു പറ്റം വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ ‘മഴ’ നാമൊരിക്കലും മറക്കാത്ത വിദ്യാർത്ഥി ജീവിതത്തിലേക്ക് ഒരിക്കൽ കൂടി കൂട്ടിക്കൊണ്ടു പോകുന്നു. കലാലയത്തിന്റെ ഇടനാഴികളിലൂടെ മുഷ്ടി ചുരുട്ടി ഉറക്കെ മുദ്രാവാക്യം വിളിച്ചവർക്ക്,
ക്യാംപസിലെ മഴ ഒരിക്കലെങ്കിലും നനഞ്ഞവർക്ക്,പ്രണയത്തിന്റെ മധുരം നുണഞ്ഞവർക്ക് ഈ മഴ ഒരിക്കലും വേറിട്ട ഒരു അനുഭവമല്ല മറിച്ച് ജീവിതം തന്നെയാണ് ഒരു മഴകൊണ്ട് കേരളക്കരയാകെ നനയിച്ച മഴക്കൂട്ടത്തെ പരിചയപ്പെടാം…

രണ്ടു വര്ഷങ്ങള്ക്കു മുൻപ് ക്ലാസ്റൂമിലിരുന്ന് മുൻപ് നന്ദു പുസ്തകത്താളുകളിലെവിടെയോ കുറിച്ച വരികളിൽ ‘മഴയുടെ’ ആത്മാവ് കണ്ടെത്തിയതും ഈണം നൽകിയതും അശ്വിനാണ്.

കേളേജിൻ്റെ ഇടനാഴികളിലൂടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു നടന്നു പോകുന്ന, ക്ലാസ്മുറിയിലെ ക്യാംപയ്നിൽ സംസാരിക്കുന്ന പ്രിയ സഖാവിന്റെ വേഷം ഋഷിയുടെ യഥാർത്ഥ ജീവിതത്തിൽ നിന്ന് പകർത്തിയതെന്നതിൽ സംശയമില്ല.

ഈ മഴയെ… പ്രണയത്തെ… ക്യാമറക്കു മുൻപിൽ
ആദ്യമായിരുന്നിട്ടുപോലും ജീവിച്ചു തീർത്ത ശ്രീലക്ഷ്മി തീർച്ചയായും അഭിനനന്ദങ്ങൾ അർഹിക്കുന്നു. മഴ കാണുന്നതിന് മുൻപേ മഴക്കുളിർ പോസ്റ്ററുകളിൽ നിറച്ചത് ഗായത്രിയാണ്.

മഴയെ തീർത്തും വ്യത്യസ്തമാക്കുന്നത് അതിന്റെ ദൃശ്യ ഭംഗി ആണെന്നതിൽ സംശയമില്ല ക്യാമറയും എഡിറ്റിംഗും നിർവഹിച്ച് മഴക്ക് ജീവൻ നൽകുക എന്ന ദൗത്യം മിലൻ ഭംഗിയായി നിർവഹിച്ചു. മറ്റു അണിയറപ്രവർത്തകർ അരവിന്ദ് (അസ്സോസിയേറ്റ് ഡയറക്ടർ) ശരത്,ജാസിർ,അർജുൻ, ആദർശ് (അസിസ്റ്റന്റ് ഡയറക്ടർസ്), സൗഹൃദങ്ങളിൽ നിന്ന് സ്വരുക്കൂട്ടിയ സാമ്പത്തിക സഹായവും കൂടിയായപ്പോൾ ഇവർ ഒരുപാടു കാലമായി കണ്ട ഒരു സ്വപനത്തിന് സാക്ഷാത്കാരം.മഴ കണ്ട് നിരവധി പേർ അഭിനനന്ദങ്ങൾ അറിയിച്ചതിന്റെ സന്തോഷത്തിലാണ് മഴക്കൂട്ടം

Leave a Reply