കോഴിക്കോട്: നടുവണ്ണൂർ ടൗണിലെ ലഹരി വിൽപനക്കെതിരെ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ നടുവണ്ണൂർ മേഖല വനിത സബ് കമ്മിറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു. ബ്ളോക്ക് എക്സികൂട്ടീവ് അംഗം അതുല്യ ശിവദാസ് ഉദ്ഘാടനം ചെയ്തു. ഷിഗിൻ ലാൽ അധ്യക്ഷത വഹിച്ചു.നിമാദാസ്, എ.എസ് റിലു, ഉമ്മർ അൻസാരി, ജിജീഷ് മോൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നിമാദാസ് (കൺവീനർ) നിഗിഷ സജീവൻ (ചെയർപേഴ്സൺ)
ഡി വൈ എഫ് ഐ നടുവണ്ണൂർ മേഖലാ യുവതി സബ് കമ്മറ്റി സംഘടിപ്പിച്ച അനുമോദന സദസ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി യശോദ തെങ്ങിട ഉദ്ഘാടനം ചെയ്തു താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ ആലി ജിജീഷ് മോൻ സുരേഷ് ബാബു അതുല്യ ശിവദാസ് എന്നിവർ സംസാരിച്ചു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടൻ പാട്ടിന് എ ഗ്രേഡ് നേടിയ ജിഷ്ണ കെ.പി ,ശീതൾ എസ് ആർ ,ദേവിക എസ് നായർ ,ഗോപിക രാജ്’ ഹൃദ്യ ,അനുവർണ്ണ, വിഷ്ണു ,നാടോടി നൃത്തത്തിന് എ ഗ്രേഡ് നേടിയ വൈഷ്ണവ് ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് വ്യക്തിഗത ഇനത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഐഷാനോനയക്കും സ്വീകരണം നൽകി.