Home » ന്യൂസ് & വ്യൂസ് » അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും

അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും

കേരളാ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ സ്ഥാനമൊഴിഞ്ഞെന്ന് എസ്.എഫ്.ഐ. മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഉറപ്പ് കിട്ടിയതായി എസ്.എഫ്.ഐ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി സ്ഥാനമൊഴിയുമെന്ന് മാനേജ്‌മെന്റ് അറിയിച്ചുവെന്നും ഇക്കാലയളവില്‍ അധ്യാപികയായി പോലും അക്കാദമിയില്‍ പ്രവേശിക്കില്ലെന്നും വൈസ് പ്രിന്‍സിപ്പലിന് പകരം ചാര്‍ജ്ജ് നല്‍കുമെന്നും തങ്ങള്‍ക്ക് രേഖാമൂലം ഉറപ്പുകിട്ടിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എൻ.വിജിൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ കോളേജ് മാനേജ്‌മെന്റ് വിശദീകരണമൊന്നും നല്‍കിയിട്ടില്ല. മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയത് എസ്.എഫ്.ഐയുമായി മാത്രമാണെന്നും തങ്ങള്‍ സമരം തുടരുമെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇന്റേണല്‍ മാര്‍ക്ക് അടക്കം എല്ലാ വിഷയങ്ങളിലും അനുകൂലമായ ഉറപ്പ് മാനേജ്‌മെന്റ് തങ്ങള്‍ക്ക് രേഖാമൂലം നല്‍കിയെന്നും എസ്.എഫ്.ഐ നേതാക്കള്‍ അറിയിച്ചു.

ലക്ഷ്മി നായരെ മാറ്റുക ഉൾപ്പെടെ 17 ആവശ്യങ്ങളാണ് എസ്എഫ്ഐ ഉന്നയിച്ചിരുന്നത്. സംഘടനയുടെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ച സാഹചര്യത്തിൽ എസ്എഫ്ഐ സമരത്തിൽനിന്നു പിൻമാറുകയാണെന്നും വിജിൻ അറിയിച്ചു.

മനേജ്മെന്റ് നൽകിയ ഉറപ്പിന്റെ പ്രസക്ത ഭാഗങ്ങൾ

∙ ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറ്റും. വൈസ് പ്രിൻസിപ്പൽ മാധവൻ പോറ്റിക്ക് ചുമതല

∙ കുറഞ്ഞത് അഞ്ച് വർഷത്തേയ്ക്ക് ഫാക്കൽറ്റിയായിപ്പോലും ലക്ഷ്മി നായരെ കോളജ് ക്യാംപസിൽ പ്രവേശിപ്പിക്കില്ല.

∙ ഹാജർ റിപ്പോർട്ട് എല്ലാ മാസവും പ്രസിദ്ധീകരിക്കും.

∙ ഇന്റേണൽ മാർക്കുകൾ പ്രസിദ്ധീകരിക്കും.

∙ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ല.

∙ ഹോസ്റ്റലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി.

Leave a Reply