Home » ഇൻ ഫോക്കസ് » ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോൽക്കുന്നതായിരുന്നു; എസ്.എഫ്.ഐ. വിമർശിച്ച് ദീപ നിശാന്ത്

ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോൽക്കുന്നതായിരുന്നു; എസ്.എഫ്.ഐ. വിമർശിച്ച് ദീപ നിശാന്ത്

ലോ കോളേജ് സമരത്തിൽ എസ് എഫ് ഐ യുടെ നിലപാടിനെ ഫേസ്ബുക്കിൽ വിമർശിച്ച് ദീപ നിശാന്ത് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

ക്ഷ്മി നായരെ അഞ്ചു വർഷത്തേക്ക് മാറ്റാൻ വേണ്ടിയായിരുന്നുവോ എസ്.എഫ്.ഐ.യുടെ സമരം? ഒരു പദവിയിൽ നിന്ന് മാറ്റി പകരം മറ്റൊരു പദവി നൽകുന്നതിനു വേണ്ടിയായിരുന്നുവോ ആ സമരം?ദളിത് പീഡനം, ജാത്യധിക്ഷേപം, ഇൻ്റേണൽ മാർക്ക് തിരിമറികൾ, ഭൂമി കൈയേറ്റം എന്നീ പ്രശ്നങ്ങൾക്ക് ഇതു കൊണ്ട് ശാശ്വതമായ പരിഹാരമായോ? കേരള സിണ്ടിക്കേറ്റ് നാലഞ്ചു ദിവസം മുമ്പേ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം മാത്രമാണ് ഈ അഞ്ചുവർഷത്തെ വിലക്ക്. അതായിരുന്നില്ല സമരലക്ഷ്യം… അതായിരുന്നു എന്ന് വേണമെങ്കിൽ വാദിക്കാം. വിരോധമില്ല. എന്നാലും സമരം വിജയിച്ചു എന്ന് പറഞ്ഞു കൊണ്ട് ആത്മവിശ്വാസം ഒട്ടുമില്ലാതെ ഇങ്ങനെ നിരന്തരം പോസ്റ്റിട്ടു നിറയ്ക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു. പൊരുതിത്തോൽക്കാം..പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോൾ ഒരിത്.. അത്രേയുള്ളൂ.. ” കീഴടങ്ങൽ മരണവും പോരാട്ടം ജീവിതവുമാണ് ” എന്ന വാക്യമൊക്കെ ഉള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നതാവാം കാരണം.. ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോൽക്കുന്നതായിരുന്നു…

Leave a Reply