എഴുത്തും, പ്രസംഗവും തുടങ്ങി ചിന്തകള്‍ പോലും സംഘതാല്പ്പര്യത്തിന് അനുസൃതമാക്കണമെന്ന തിട്ടൂരങ്ങള്‍ക്കെതിരെ, എഴുത്തിന്റേയും ആശയ പ്രചരണത്തിന്റേയും വഴി വര്‍ഗീയശക്തികള്‍ തീരുമാനിക്കാന്‍ ശ്രമിക്കുന്നതിനെതിരെ, കലാലയങ്ങള്‍ ഉണരട്ടെ എന്നു പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് ലോ കോളജിലെ വിദ്യാര്‍ഥി യൂണിയനാണ്. ‘പാകിസ്ഥാനിലേക്കൊരു ബസ്’ പരിപാടി സംഘടിപ്പിച്ചത്.
ബീഫ് കഴിക്കുക, നോട്ട് നിരോധനത്തെ എതിര്‍ക്കുക , തിയറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാതിരിക്കുക തുടങ്ങിയ ‘രാജ്യദ്രോഹ കുറ്റങ്ങള്‍’ നടത്തിയവരെ ജനാധിപത്യപരമായി അഭിപ്രായപ്രകടനം നടത്താന്‍ ആഗ്രഹിക്കുന്നവരേയും കൂട്ടി ‘പ്രതിഷേധിക്കുക പ്രതികരിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ പാക്കിസ്ഥാന് ബസ് ലോ കോളജിലൂടെ വലംവെച്ചു.
കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിക്ക് രോഹിത്ത് കെ.പി, നവനീത്, ധന്യ തുടങ്ങിയവര്‍ നേതൃത്വം നല്കി. യൂണിയന് ചെയര്മാന് സുദീപ്, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി റാഷിദ് എന്നിവര്‍ സംസാരിച്ചു.