Home » ന്യൂസ് & വ്യൂസ് » ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന രാഷ്ട്രീയ ഇരട്ടത്താപ്പുകള്‍ക്കെതിരെ കൂടിയാണ് എന്റെ സമരം: കെ. മുരളീധരൻ

ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന രാഷ്ട്രീയ ഇരട്ടത്താപ്പുകള്‍ക്കെതിരെ കൂടിയാണ് എന്റെ സമരം: കെ. മുരളീധരൻ

ലോ അക്കാദമി വിഷയത്തിൽ ​പ്രശ്​നപരിഹാരം ആവശ്യപ്പെട്ട്​ കോൺഗ്രസ് ​നേതാവും വട്ടിയൂർക്കാവ്​ എം.എൽ.എയുമായ കെ. മുരളീധരൻ നിരാഹാര സമരം തുടങ്ങി.

പ്രിന്‍സിപ്പല്‍ രാജിവെക്കുക, അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം.

കെ. മുരളീധരന്‍റെ ഫേസ്ബുക്പോസ്റ്റ്

ലോഃഅക്കാഡമിയിൽ വിദ്യാര്‍ത്ഥി സമരത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് അവശ്യപ്പെട്ട് ഞാൻ അനിശ്ചിത കാല നിരാഹാരസമരം ആരംഭിക്കുകയാണ്…
ജനാധിപത്യ കേരളത്തിന്റെ മതേതര മനസ് എന്നോടൊപ്പമുണ്ടെന്നു പ്രതീക്ഷിക്കുന്നു…
വിദ്യാർത്ഥികളുടെ പരാതിക്ക് ന്യായമായ പരിഹാരമാണ് ആവശ്യം….അല്ലാതെ അഡ്ജസ്റ്റുമെന്റുകളല്ല…കഴിഞ്ഞ ദിവസം നടന്നത് മുൻകൂട്ടി തിരക്കഥയെഴുതിയ കപട നടകമാണ്…
ഇത് ഒത്ത്തീർപ്പല്ല മറിച്ച് ഒറ്റുതീർപ്പാണ്…
കണ്ണൂരും, കരിവള്ളൂരും,പുന്നപ്രയും വയലാറും പ്രസംഗിക്കുന്ന വിപ്ലവവീര്യം സാരിത്തുമ്പിൽ തൂങ്ങിമരിച്ചു എന്നുവേണം കരുതാൻ…
ക്വിറ്റ് ഇന്ത്യാസമരം മുതൽ കഴിഞ്ഞ സാശ്രയ സമരം വരെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ളവർക്ക് കേരളത്തിന്റെ വിദ്യാർത്ഥിമനസ്സില്‍ ഇന്ന് യൂദാസിന്റെ മുഖമാണ്…
ഇത്രമേൽ തരം താഴരുതായിരുന്നു CPMഉം വിദ്യാർത്ഥിസംഘടനയും…
ലോഃഅക്കാഡമി കലാപശാലയാക്കാനാണ് ചിലർ ശ്രമിക്കുന്നത്….മാധ്യമശ്രദ്ധക്ക് വേണ്ടി മാത്രമാണ് അവർ അക്രമങ്ങള്‍ സൃഷ്ടിക്കുന്നത്…
രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ലക്ഷ്യം…
JNUവിലും കേന്ദ്ര സർവ്വകലാശാലയിലും വേട്ടക്കാരായിരുന്നവർ ലോഃഅക്കാഡമി സമരത്തിൽ ഇരകളോടൊപ്പം നില്‍ക്കുന്നത് അപഹാസ്യമായ വിരോധാഭാസമാണ്…
ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുംചെയ്യുന്ന രാഷ്ട്രീയ ഇരട്ടത്താപ്പുകള്‍ക്കെതിരെ കൂടിയാണ് എന്റെ സമരം…
വിദ്യാര്‍ത്ഥി വികാരം വൃണപ്പെടുത്തുന്ന ഒരു തീരുമാനങ്ങളും ഒത്തുതീർപ്പുകളും അംഗീകരിക്കാനാവില്ല…
ലക്ഷ്മി നായർ രാജിവെയ്ക്കുക,ലോഃ അക്കാഡമിയുടെ അധിക ഭൂമി സർക്കാർ ഏറ്റെടുക്കുക ,ദളിത്പീഡനങ്ങളിൽ പ്രതിയെ അറസ്ററ്ചെയ്യുക,വിദ്യാര്‍ത്ഥികളുടെ മററ് പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരംകാണുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ ഗാന്ധിയന്‍ ‍സമരമാര്‍ഗ്ഗത്തിലൂടെ ഞാന്‍ മുന്നോട്ട് പോകും…
ഈ സഹനസമരത്തില്‍ എല്ലാജനാധിപത്യ മതേതര വിശ്വാസികളും ഒപ്പമുണ്ടാകുമെന്നു വിശ്വസിക്കുന്നു..
..

Leave a Reply